ന്യൂജേഴ്സിയിൽ റെക്സ്ബാൻഡ് സംഗീത സന്ധ്യ ജൂലൈ 16ന്
Thursday, July 14, 2016 5:16 AM IST
ന്യൂജേഴ്സി: ജീസസ് യൂത്ത് മ്യൂസിക് ഔട്ട് റീച്ച് മിനിസ്ട്രിയായ റെക്സ്ബാൻഡ് സംഗീത സന്ധ്യ ജൂലൈ 16നു (ശനി) ന്യൂജേഴ്സിയിലെ ഹാക്കൻസാക്കിലുള്ള ബെർഗൻ അക്കാഡമിയിൽ അരങ്ങേറും.

വൈകുന്നേരം 6.30നു നടക്കുന്ന റെക്സ്ബാൻഡ് സംഗീത സന്ധ്യയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

മനുഷ്യ മനസുകളെ ദൈവീക അനുഭവത്തിലേക്കു നയിക്കാൻ റെക്സ്ബാൻഡിന്റെ സംഗീതത്തിനു കഴിഞ്ഞിട്ടുണ്ട്. ജീസസ് യൂത്ത് മ്യൂസിക് ഔട്ട് റീച്ച് മിനിസ്ട്രിയായ റെക്സ്ബാൻഡ് സംഗീത സന്ധ്യ 2016 കാനഡയിലെ ടൊറേന്റേയിലാണു തുടക്കം കുറിച്ചത്. ടൊറേന്റോയിലെ ഗ്ലോബൽ കിംഗ്ഡം ഹാളിലും മീറ്റിംഗ് ഹൗസിലും തുടർന്നു ഷിക്കാഗോയിലെ കോപ്പർനിക്കസ് ഹാളിലും റെക്സ്ബാൻഡ് സംഗീതം അരങ്ങേറി. ഏകദേശം 14 ഓളം കലാകാരന്മാരടങ്ങുന്ന റെക്സ്ബാൻഡ് വിവിധ തരത്തിലുള്ള സംഗീതാനുഭവം നൽകുന്നു. പോപ്പ്, റോക്ക്, റെഗെ, ഇന്ത്യൻ ക്ലാസിക്, എതെനിക് ഫ്യൂഷൻ എന്നീ വിവിധ സംഗീത ശൈലികൾ റെക്സ്ബാൻഡിനെ മറ്റു ബാൻഡുകളിൽനിന്നു വേറിട്ടതാക്കുന്നു.

പോളണ്ടിലെ ക്രാക്കോവിൽ നടക്കുന്ന വേൾഡ് യൂത്ത് ഡേയിൽ 1.2 മില്യൺ യുവജനങ്ങളുടെ മുൻപാകെ സംഗീതം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെക്സ്ബാൻഡ്. 2002 ൽ കാനഡയിൽ നടന്ന വേൾഡ് യൂത്ത് ഡേ മുതൽ തുടർന്നുള്ള ആറു വേൾഡ് യൂത്ത് ഡേകളിലും മെയിൻ സ്റ്റേജിൽ മ്യൂസിക് അവതരിപ്പിക്കുന്ന ഒരേ ഒരു ബാൻഡാണെന്ന ഒരു വിശേഷണവും റെക്സ്ബാൻഡിനുണ്ട്.

വിവരങ്ങൾക്ക്: സജി സെബാസ്റ്റ്യൻ 6442444258, മിലൻ ജോസ് 5168161971, ബോബി വർഗീസ് 2016691477.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഢലിൗല : ആലൃഴലി അരമറലാശലെ അൗറശേീൃശൗാ, 200 ഒമരസലിമെരസ അ്ലിൗല, ഒമരസലിമെരസ, ചഖ 07601.

<ആ>റിപ്പോർട്ട്: ഇടിക്കുള ജോസഫ്