മൈൻഡ് ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ 16ന്
Thursday, July 14, 2016 5:12 AM IST
ഡബ്ലിൻ: മൈൻഡ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ 16നു (ശനി) ഫിൻഗ്ലാസ് ലെൻസ്ബറോ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും.

അയർലൻഡിലെ പ്രമുഖരായ പത്തു ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരങ്ങൾ ഫിൻഗ്ലാസിലെ മലയാളികൾക്കു സുപരിചിതനായ ബാറ്റ്മാൻ ബെൻ എന്ന അഞ്ചു വയസുകാരന്റെ ചികിത്സാ സഹായത്തിനുവേണ്ടിയാണു സംഘടിപ്പിച്ചിരിക്കുന്നത്.

അപൂർവ അർബുദരോഗത്തിനു ചികിത്സയിൽ കഴിയുന്ന ബെന്നിന്റെ ചികിത്സയ്ക്കായി 2,65,000 യൂറോയാണു വേണ്ടത്. ഇതേ ഉദ്ദേശ്യത്തോടെ അന്നേദിവസം വൈകുന്നേരം കേക്ക് വില്പനയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ നിന്നു ലഭിക്കുന്ന ഓരോ തുക അമേരിക്കയിലേക്കു ചികിത്സാർഥം യാത്രയാകുന്ന ബെന്നിനു കൈമാറും.

മലയാളി കൂട്ടായ്മയുടെ ഒത്തൊരുമയും സഹകരണ മനോഭാവവും മനസിലാക്കിയ ബെന്നിന്റെ ഐറിഷുകാരായ സുഹൃത്തുകളാണു സഹായത്തിനായി മൈൻഡിനെ സമീപിച്ചത്.

വിവരങ്ങൾക്ക്: 0894832154, 0876838541.

<ആ>റിപ്പോർട്ട്: മജു പേയ്ക്കൽ