മാഞ്ചസ്റ്റർ നൈറ്റ് വിജിൽ ജൂലൈ 15ന്
Thursday, July 14, 2016 5:11 AM IST
മാഞ്ചസ്റ്റർ: എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച നടത്തുന്ന മലയാളം നൈറ്റ് വിജിൽ ജൂലൈ 15നു (വെള്ളി) പോർട്ലാൻഡ് ക്രസന്റ് സെന്റ് ജോസഫ് ദേവാലയത്തിൽ നടക്കും.

രാത്രി ഒൻപതു മുതൽ പുലർച്ചെ രണ്ടുവരെയാണു ശുശ്രൂഷകൾ. ആഘോഷമായ വിശുദ്ധ കുർബാന, അനുരഞ്ജന ശുശ്രൂഷ, വചനശുശ്രൂഷ, ആത്മീയഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകൾ, ആരാധന തുടങ്ങിയവ നൈറ്റ് വിജിലിന്റെ ഭാഗമായിരിക്കും. ശുശ്രൂഷകൾക്ക് മാണ്ഡ്യ രൂപതാംഗം ഫാ. പ്രിൻസ് തുമ്പയാംകുഴിയിൽ കാർമികത്വം വഹിക്കും.

<ആ>റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ