കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ബർബിക്യുവും സ്പോർട്സ് ഡേയും ജൂലൈ 16ന്
Thursday, July 14, 2016 5:10 AM IST
ലണ്ടൻ: കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ഈ വർഷത്തെ ബർബിക്യുവും സ്പോർട്സ് ഡേയും ജൂലൈ 16നു (ശനി) ഉച്ചകഴിഞ്ഞു രണ്ടു മുതൽ കേംബ്രിഡ്ജിലെ ചെറിഹിഡൻ പാർക്കിലാണ് പരിപാടി. യുകെകെസിയുടെ ട്രഷററും ഈസ്റ്റ് ആംഗ്ലിയ റീജണിന്റെ കോഓർഡിനേറ്ററുമായ ബാബു തോട്ടം സ്പോർട്സ് ഡേ പരിപാടികൾ ഉദ്ഘാടനം ചെയ്യും.

യുകെയിലെ പ്രമുഖ സംഘടനകൾ നടത്തുന്ന കായികമത്സരങ്ങളിൽ മത്സരിച്ചു നിരവധി സമ്മാനങ്ങൾ നേടിയ പ്രതിഭകളെ സംഭാവന നൽകിയ സംഘടന എന്ന നിലയിൽ ഈ വർഷത്തെ സ്പോർട്സ് മീറ്റിലും പുതിയ താരങ്ങളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

വിവരങ്ങൾക്ക്: റോയി തോമസ് 07877 340381.

<ആ>റിപ്പോർട്ട്: ജിജി സ്റ്റീഫൻ