വിക്ടർ ടി. തോമസിനു ഷിക്കാഗോയിൽ സ്വീകരണം
Thursday, July 14, 2016 4:47 AM IST
ഷിക്കാഗോ: കേരളാ കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറിയും, യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനും, നീരേറ്റുപുറം പമ്പ ജലോത്സവ കമ്മിറ്റി പ്രസിഡന്റും, കേരള സ്റ്റേറ്റ് സെറിഫെഡ് മുൻ ചെയർമാനും, പത്തുവർഷക്കാലം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വിക്ടർ ടി. തോമസിന് പത്തനംതിട്ട ജില്ലയിൽനിന്നു ഷിക്കാഗോയിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മ സ്വീകരണം നൽകുന്നു. ജൂലൈ 22–നു വൈകുന്നേരം ഏഴിനു 8338 ഗ്രോസ് പോയിന്റ് റോഡ്, മോർട്ടൻഗ്രോവ് 60053–ൽ വച്ചാണു സ്വീകരണ സമ്മേളനം നടക്കുന്നത്.

പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളിൽനിന്ന് ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരെ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിനു ക്ഷണിക്കുന്നതായി മുഖ്യ സംഘാടകൻ തോമസ് ടി. ജോർജ് (റോയി) ഫോൺ: 312 543 9912 അറിയിച്ചു. ജൂലൈ 21 മുതൽ 25 വരെ ഷിക്കാഗോയിൽ ക്യാമ്പ് ചെയ്യുന്ന വിക്ടർ ടി. തോമസുമായി ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ വിളിക്കുക: 929 433 5714 (സെൽ).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം