ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഫിലഡൽഫിയയിൽ ഓഗസ്റ്റ് 19ന് ഓർമയുടെ നേതൃത്വത്തിൽ
Thursday, July 14, 2016 4:45 AM IST
ഫിലഡൽഫിയ: 69–ാം ഭാരത സ്വാതന്ത്ര്യദിനം ഫിലഡൽഫിയയിൽ ഓഗസ്റ്റ് 19ന് ഓവർസീസ് റെസിഡന്റ് മലയാളീസ് അസോസിയേഷന്റെ (ഓർമ) നേതൃത്വത്തിൽ ആഘോഷിക്കും. ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്റെ (ഇന്റർ നാഷണൽ) സമ്പൂർണ വെബ്സൈറ്റ് ലോഞ്ചിങ്ങ്, നവ ബിരുദ ധാരികളെ അഭിനന്ദിക്കൽ, ഓർമ പെൻസിൽവേനിയാ ചാപ്റ്റർ ഭാരവാഹികൾക്ക് അനുമോദനം എന്നീ പ്രോഗ്രാമുകളും ഓഗസ്റ്റ് 19–നു നടക്കും. ക്ഷണിക്കപ്പെട്ട സിറ്റി കൗൺസിൽമാന്മാരും അറ്റോണിമാരും വിവിധ മലയാളി അംബ്രല്ലാ സംഘടനാ ഭാരവാഹികളും പത്രപ്രവർത്തകരും കലാകാരന്മാരും കലാകാരികളും എഴുത്തുകാരും മികവു പുലർത്തിയ വിദ്യാർഥികളും പ്രശസ്തരായ മെഡിക്കൽ പ്രഫഷനലുകളും വിശിഷ്‌ടാഥിതികളാകും.

ഫിലഡൽഫിയ സെച്ചുവാൻ ഈസ്റ്റ് ഹാളിൽ വൈകുന്നേരം നിലിനു സ്വാതന്ത്ര്യ ദിനാഘോഷം നടക്കും. ഓർമ്മാ ഗ്ലോബൽ പ്രസിഡന്റ് ജോസ് ആറ്റുപുറം ആധ്യക്ഷനാകും. ആഘോഷ സ്‌ഥലം: 744 റെഡ് ലയൺ റോഡ്, ഫിലഡൽഫിയ, പിഎ,*19115,ഫോൺ: 215 464 4455. കൂടുതൽ വിവരങ്ങൾക്ക്: ജോസ് ആറ്റുപുറം (267–231–4643), ജോർജ് പി.ഡി (215–494–6420), ഷാജി മിറ്റത്താനി (215 715 3074), സിബിച്ചൻ ചെമ്പ്ളായിൽ (215 869 5604), ജോർജ് ഓലിക്കൽ ( 215 873 4365), ഫീലിപ്പോസ് ചെറിയാൻ (215 605 7310), തോമസ് പോൾ ( 267 825 5183), മാത്യു തരകൻ ( 215 390 0202), ക്രിസ്റ്റി ജെറാൾഡ് (267 407 7937), വിൻസന്റ് ഇമ്മാനുവേൽ (215 880 3341), അല്ലി ജോസഫ് (732 439 1882).

<യ> റിപ്പോർട്ട്: ജോർജ് നടവയൽ