കെയ്റോസ് ധ്യാനം കാനഡയിൽ
Thursday, July 14, 2016 4:44 AM IST
ടൊറന്റോ: കെയ്റോസ് കാനഡ മിഷൻ ടീം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം കാനഡയിൽ നയാഗ്രക്കടുത്തുള്ള വെല്ലാൻഡിൽ ജൂലൈ 30, ഓഗസ്റ്റ് ഒന്ന് (ശനി, തിങ്കൾ) തീയതികളിൽ നടക്കും. വെല്ലാൻഡ് പോർട്ട് ഗെത്സമേൻ റിട്രീറ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണവും താമസ സൗകര്യങ്ങളോടും കൂടി മൂന്നുദിവസം താമസിച്ചുള്ള ഇംഗ്ലീഷ് ധ്യാനമാണിത്.

പ്രശസ്ത ധ്യാനഗുരുവും അതിരമ്പുഴ കാരിസ്ഭവൻ ഡയറക്ടറുമായ ഫാ. കുര്യൻ കാരിക്കൽ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകൻ ബ്രദർ റജി കൊട്ടാരം, ബ്രദർ ജെറിൻ ജൂബി (യുഎസ്), ബ്രദർ ജോജി ജോബ് (യുഎസ്) എന്നിവർ വചന ശുശ്രൂഷയ്ക്കും സ്തുതി ആരാധനക്കും ആത്മീയ കൗൺസലിംഗിനും നേതൃത്വം നൽകും. ഗെത്സമേൻ മ്യൂസിക് മിനിസ്ട്രിയാണു ഗാനശുശ്രൂഷ നയിക്കുന്നത്.

മുതിർന്നവർക്കും, യുവജനങ്ങൾക്കും പതിമൂന്നു വയസിൽ താഴെയുള്ള കുട്ടികൾക്കും വെവ്വേറെയാണ് ധ്യാനം. കെയ്റോസ് യൂത്ത് ആൻഡ് ടീൻ മിനിസ്ട്രിയാണ് യുവാക്കളുടെയും കുട്ടികളുടെയും ധ്യാനം നയിക്കുന്നത്. ബേബി സിറ്റിംഗ് സൗകര്യമുണ്ടായിരിക്കും. രോഗ സൗഖ്യപ്രാർഥനകളും, വിടുതൽ ശുശ്രൂഷകളും അനുഭവ സാക്ഷ്യങ്ങളും കൂടാതെ കുമ്പസാരത്തിനുള്ള പ്രത്യേക സൗകര്യവുമുണ്ട്.

ധ്യാനത്തിനു രജിസ്റ്റർ ചെയ്യാൻ താഴെ പറയുന്ന ഫോണിൽ ബന്ധപ്പെടുക. ഫോൺ : 9053861111
വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഏലവേലൊമില ഇലിലേൃ, 84008 ണലഹഹമിറുീൃേ ഞറ, , ണലഹഹമിറുീൃേ, ഛച ഘ0ഞ 2ഖ0, ഇമിമറമ

<യ> റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ