സഹായം കാത്ത് ദുബായിൽ ഇന്ത്യൻ ദമ്പതിമാർ
Thursday, July 14, 2016 4:39 AM IST
ദുബായ്: ഇന്ത്യയിലെത്താൻ ആഗ്രഹിച്ചിട്ടും കഴിയാതെ അധികൃതരുടെ കനിവ് കാത്തു കഴിയുകയാണു 60 കഴിഞ്ഞ ഇന്ത്യൻ ദമ്പതികൾ. ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചെങ്കിലും കഴിഞ്ഞ മാസം ഇവരുടെ പാസ്പോർട്ടുകളുടെ കാലാവധി കഴിഞ്ഞു. 66 വയസായ സ്ത്രീ ശാരീരിക വൈകല്യമുള്ള വ്യക്‌തിയാണ്. ഭർത്താവ് ഇന്ത്യൻ സൈന്യത്തിലെ മുൻ ഹവീൽദാർ ആയിരുന്നു. മുങ്ങിത്താഴുന്ന രണ്്ട് സ്ത്രീകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇവരുടെ 14 വയസുള്ള മകൻ അനുരാഗ് 1992–ൽ മരിച്ചിരുന്നു. ഇന്ത്യൻ സർക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്കാരത്തിന് മകൻ അർഹനായപ്പോൾ അവർ തങ്ങൾക്കു ഭൂമി വാഗ്ദാനം ചെയ്തിരുന്നുവെന്നു ഇവർ പറയുന്നു. പക്ഷേ, ഇതു അധികൃതർ ഇതുവരെ കൈമാറാൻ തയാറായിട്ടില്ല.

51–ാം വയസിൽ ഷാർജയിലേക്ക് മാറിയ ഭർത്താവ് ഇൻഷുറൻസ് ഏജന്റായി ജോലി ചെയ്യുകയായിരുന്നു. പക്ഷേ 60–ാം വയസിൽ ജോലി നഷ്‌ടപ്പെട്ടു. ജോലിയുടെ ഭാഗമായി വാങ്ങിയ വാഹനത്തിന്റെ വായ്പ അടയ്ക്കാൻ കഴിഞ്ഞില്ല. പലിശ കുമിഞ്ഞു കൂടിയതുമൂലം ബാങ്ക് ഇവർക്കെതിരേ പോലീസിൽ പരാതി നൽകി. ലോൺ അടച്ചു തീർക്കാതെ ഇമിഗ്രേഷൻ വിഷയത്തിൽ സഹായിക്കാനാവില്ലെന്നു ഇന്ത്യൻ കോൺസുലേറ്റും പറഞ്ഞു. ഇതിനിടയിൽ ഫ്ളോർ ടൈൽസ് ബിസിനസിലേക്ക് തിരിഞ്ഞെങ്കിലും അതും പരാജയപ്പെടുകയാണുണ്്ടായത്. താമസസ്‌ഥലത്തിന്റെ ഉടമയുടെ കാരുണ്യം ഒന്നു കൊണ്്ടു മാത്രമാണു ഇപ്പോഴും തെരുവിലേക്കിറങ്ങേണ്്ടി വരാത്തതെന്നു ഇവർ വേദനയോടെ പറയുന്നു.

കുമിഞ്ഞു കൂടുന്ന വൈദ്യുതി–വാട്ടർ ബില്ലുകൾ അടയ്ക്കാൻ പണം കണ്ടെത്താൻ പോലും വിഷമിക്കുകയാണ് ദമ്പതികൾ. 1,50,000 ദിർഹം ഉണ്്ടെങ്കിലേ പ്രശ്നങ്ങൾ തീർക്കാനാവൂ എന്നിവർ പറയുന്നു. ഇന്ത്യൻ സർക്കാരിൽ നിന്നു ലഭിക്കേണ്്ട പെൻഷനും മറ്റ് ആനുകൂല്യങ്ങളും പോലും ലഭിക്കുന്നില്ല. എങ്ങനെയെങ്കിലും ഇന്ത്യയിലെത്തി പുതിയൊരു ജീവിതം തുടങ്ങാൻ മോഹിച്ചു കഴിഞ്ഞുകൂടുകയാണു ഈ ദമ്പതികൾ.