മരുഭൂമിയിലെ പുഷ്പത്തിന്റെ രൂപത്തിൽ ഖത്തറിൽ ഹോട്ടൽ ഉയരുന്നു
Thursday, July 14, 2016 4:23 AM IST
ദോഹ: പ്രശസ്ത ഇറാഖി–ബ്രിട്ടീഷ് ആർക്കിടെക്റ്റ് ആയിരുന്ന സാഹാ ഹദീദ് രൂപകല്പന ചെയ്ത രണ്്ട് കെട്ടിടങ്ങളുടെ പണി ഖത്തർ ആരംഭിക്കുന്നു. 2013–ലാണ് ഖത്തർ എമിറിന്റെ സഹോദരനായ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽതാനി കെട്ടിടങ്ങൾ പണിയാനുള്ള ചുമതല ഹദീദിനെ ഏർപ്പിച്ചത്.

മരുഭൂമിയിലെ ഹയാസിന്ത് പുഷ്പത്തിന്റെ ആകൃതിയിലുള്ള ഒരു കെട്ടിടം 38 നിലയുള്ളതായിരിക്കും. ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നു സന്ദർശകരെ സംരക്ഷിക്കാനുതകുന്ന വിധമായിരിക്കും നിർമാണം. ഭാവിയിൽ വരാനിരിക്കുന്ന കാലാവസ്‌ഥാ വ്യതിയാനങ്ങളെ നേരിടാൻ ഉദ്ദേശിച്ചുള്ളതാണു നിർമിതിയെന്നു ഷെയ്ഖ് മുഹമ്മദിന്റെ ഉടമസ്‌ഥതയിലുള്ള അൽ ആൽഫിയ ഹോൾഡിംഗ്സ് അറിയിച്ചു.