കറ്റാനം അസോസിയേഷൻ യാത്രയയപ്പു നൽകി
Wednesday, July 13, 2016 5:51 AM IST
കുവൈത്ത്: സ്‌ഥിര താമസത്തിനായി നാട്ടിലേക്കു പോകുന്ന കറ്റാനം അസോസിയേഷൻ മുൻ പ്രസിഡന്റ സോമൻ പി. മത്തായിക്കും ഖജാൻജി ജോർജ് വർഗീസിനും കറ്റാനം അസോസിയേഷൻ യാത്രയയപ്പു നൽകി.

പ്രസിഡന്റ കോശി ബോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനൽ സെക്രട്ടറി തോമസ് പള്ളിക്കൽ, രക്ഷാധികാരി ക്രിസ്റ്റഫർ ഡാനിയേൽ, വൈസ് പ്രസിഡന്റ രഘുനാഥൻ ആചാരി, മുൻ പ്രസിഡന്റ കോശി അലക്സാണ്ടർ, മുൻ സെക്രട്ടറി സോജി വർഗീസ് എന്നിവർ പ്രസംഗിച്ചു.

എക്സിക്യൂട്ടീവ് അംഗം എം.സി. തോമസ്, മാത്യു അച്ഛൻ കുഞ്ഞു, ബിജി പള്ളിക്കൽ എന്നിവർ യോഗത്തിനു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ