ബലിതർപ്പണത്തിനായി ഹരിദ്വാർ യാത്ര
Wednesday, July 13, 2016 5:50 AM IST
ന്യൂഡൽഹി: നജഫ്ഗഡ്, ആരാധന എൻക്ലേവ് ഭക്‌തജനങ്ങളുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവു ദിനത്തിൽ ബലി തർപ്പണത്തിനായി ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്ര സന്നിധിയിലേക്ക് യാത്ര സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് ഒന്നിന് (തിങ്കൾ) രാത്രി എട്ടിനു നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രസമീപത്തു നിന്നും പുറപ്പെടുന്ന ബസ് രണ്ടിനു (ചൊവ്വ) രാവിലെ ഹരിദ്വാറിലെത്തും. ബലി തർപ്പണത്തിനുശേഷം അവിടെ നിന്നും ഉച്ച ഭക്ഷണത്തിനുശേഷം രണ്ടിനു ഡൽഹിയിലേക്ക് മടങ്ങുന്നതാണ്.

തുടർച്ചയായ അഞ്ചാം വർഷമാണ് നജഫ് ഗഡ് ക്ഷേത്രാങ്കണത്തിൽ നിന്നും ഹരിദ്വാറിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്.

വിവരങ്ങൾക്ക്: യശോധരൻ നായർ 9811219540, പ്രദീഷ് 9871844824.

<ആ>റിപ്പോർട്ട്: പി.എൻ. ഷാജി