കോംപാക്ട് കുടുംബയോഗം കെന്റക്കിയിൽ നടത്തി
Wednesday, July 13, 2016 5:03 AM IST
ന്യൂജേഴ്സി: 2010–ൽ രൂപംകൊള്ളുകയും രണ്ടുവർഷത്തിലൊരിക്കൽ നടത്തിവരാറുമുള്ള കോംപാക്ട് കുടുംബയോഗം ഇത്തവണ (2016) കെന്റക്കിയിലുള്ള ലൂയീസ്വിൽ പട്ടണത്തിലെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ടേ. ങശരവമലഹ അിശേീരവശമി ഛൃവേീറീഃ ഇവൗൃരവ ഓഡിറ്റോറിയത്തിൽ നടത്തി. ഇല്ലിനോയിസ്, ന്യൂജേഴ്സി, ന്യൂയോർക്ക്, മിഷിഗൺ, ടെക്സസ്, വാഷിംഗ്ടൺ ഡി.സി എന്നീ സ്റ്റേറ്റുകളിൽനിന്നും കാനഡയിലെ ആൽബർട്ട/എഡ്മണ്ടൻ, കാൽഗറി, ടൊറന്റോ എന്നീ പട്ടണങ്ങളിൽനിന്നുമുള്ള കുടുംബങ്ങൾ ഇത്തവണത്തെ കുടുംബ സമ്മേളനത്തിൽ പങ്കെടുത്തു.

2014–ൽ ടൊറന്റോയിൽ നടത്തിയ കുടുംബയോഗത്തിന്റെ തീരുമാനപ്രകാരം കെന്റക്കിയിൽ സ്‌ഥിരതാമസക്കാരനായ ഡോ. റെജി വർഗീസ് എം.ഡിയും കുടുംബവുമാണ് ആതിഥേയത്വം വഹിച്ചത്.

ജൂലൈ ഒന്നാം തീയതി വെള്ളിയാഴ്ച ലൂയീസ് വില്ലിൽ എത്തിച്ചേർന്ന എല്ലാ കുടുംബങ്ങളേയും ഡോ. റെജിയും ഭാര്യ ബീനയും ചേർന്നു സ്വീകരിച്ചു. ജൂലൈ രണ്ടാംതീയതി രാവിലെ 9.30– നു പ്രസിഡന്റ് ഫാ. പൗലോസ് പീറ്ററിന്റെ പ്രാർഥനയോടെ രാവിലെ പത്തിനു ആരംഭിച്ച യോഗം പ്രാർഥനയോടെ പൂർവ്വപിതാക്കന്മാരെ അനുസ്മരിച്ചു. ഡോ. റെജി വർഗീസ് എല്ലാ കുടുംബങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്ത് സ്വീകരിച്ചു.

യോഗത്തിൽ 2014–ൽ അന്തരിച്ച ഡോ. സി.എം. എൽദോയേയും, ഡോ. റെജി വർഗീസിന്റെ മാതാവിനേയും പ്രത്യേകം അനുസ്മരിച്ച് ഫാ. പൗലോസ് പീറ്റർ, ഡോ. ടോബി എൽദോ എം.ഡി, സജി മാത്യു എന്നിവർ സംസാരിച്ചു. ഡോ. സി.എം. യൽദോ കോംപാക്ട് കുടുംബത്തിന്റെ സ്‌ഥാപകരിൽ ഒരാളും വൈസ് പ്രസിഡന്റുംകൂടിയായിരുന്നു.

സെക്രട്ടറി സ്മിത പോൾ മിനിറ്റ്സ് വായിച്ചതിനെ തുടർന്നു ട്രഷറർ പോൾ കുര്യാക്കോസ് പടിഞ്ഞാറെക്കരയിൽ കണക്ക് അവതരിപ്പിച്ചത് യോഗം പാസാക്കി.

2016– 18 –ലെ കുടുംബയോഗം, ഫാ. ആകാശ് സി. പോളും, ലാലു കുര്യാക്കോസും ആവശ്യപ്പെട്ടത് അനുസരിച്ച് ന്യൂജേഴ്സിയിൽ വച്ചു (ജൂലൈ 2018) നടത്തുവാൻ തീരുമാനിച്ചു. കുടുംബയോഗത്തിനു കേരളത്തിൽനിന്നു പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചവരിൽ സി.എം. ഗീവർഗീസ് (പ്രസിഡന്റ്– ചീരകത്തോട്ടം കുടുംബയോഗം – കേരളം), ഡോ. ഡി. ബാബു പോൾ, കെ. റോയി പോൾ എന്നിവർ ഉൾപ്പെടുന്നു. വാർത്ത അറിയിച്ചത്: ന്യൂജേഴ്സിയിൽനിന്നു ലാലു കുര്യാക്കോസ്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം