യൂറോപ്യൻ പ്രതിരോധ പദ്ധതികളിൽ ജർമനി നടുനായകത്വം വഹിക്കും
Tuesday, July 12, 2016 8:23 AM IST
ബെർലിൻ: സാമ്പത്തിക ശക്‌തിയും രാഷ്ര്‌ടീയ ദൗർബല്യവും എന്നാണു യുദ്ധാനന്തര ജർമനി ലോകവേദികളിൽ കേൾക്കുന്ന വിശേഷണം. കയറ്റുമതിയിൽ വൻശക്‌തിയായി തുടരുമ്പോഴും ആഗോള സംഘർഷ മേഘലകളിൽ സൈനിക ശക്‌തി ഉപയോഗിക്കാൻ മടിക്കുന്ന ജർമനിയെയാണ് ആധുനിക ലോകത്തിനു പരിചയം.

എന്നാലിതാ, സ്‌ഥിതിഗതികൾ മാറാൻ പോകുകയാണ്. ബ്രിട്ടൻ ഇല്ലാത്ത യൂറോപ്യൻ യൂണിയൻ ആവിഷ്കരിക്കുന്ന പ്രതിരോധ പദ്ധതികളിൽ നടുനായകത്വം വഹിക്കാൻ പോകുന്നത് ജർമനിയാണ്. നാറ്റോയുടെയും യൂറോപ്യൻ യൂണിയന്റെയും ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങി നിന്നു തന്നെയാവും പ്രവർത്തനം. എന്നാൽ, യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് അതിന്റെ പ്രതിച്ഛായ ഇക്കാര്യതത്തിൽ മാറ്റിയെടുക്കുകയും വേണം.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ