ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവക തിരുനാൾ ജൂലൈ 13 മുതൽ
Tuesday, July 12, 2016 8:22 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്‌ഥനായ വിശുദ്ധ പത്രോസ് ശ്ലീഹായുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്‌ത തിരുനാൾ ജൂലൈ 13, 14, 15, 16, 17, 18 തീയതികളിൽ ആഘോഷിക്കുന്നു.

സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിലാണു തിരുനാളാഘോഷം. 13നു (ബുധൻ) വൈകുന്നേരം 7.30നു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ കാർമികത്വം വഹിക്കും. അർജുൻ നഗർ, മൊഹമ്മദ് പുർ, മോട്ടിബാഗ് ഫാമിലി യൂണിറ്റുകളാണ് നേതൃത്വം നൽകുന്നത്.

14നു (വ്യാഴം) വൈകുന്നേരം 7.15നു നടക്കുന്ന കൊടിയേറ്റുകർമത്തിന് ജസോല ഫൊറോന വികാരി ഫാ. ജേക്കബ് നങ്ങാലിമാലിൽ കാർമികത്വം വഹിക്കും. തുടർന്നു ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ്, നേർച്ച വിതരണം എന്നിവ നടക്കും. കിഷൻഗ്ര, ജെഎൻയു, ഫോർട്ടിസ്, മുനീർക്ക യൂണിറ്റുകൾ നേതൃത്വം നൽകും.

15നു (വെള്ളി) വൈകുന്നേരം 7.30ന് ആഘോഷമായ വിശുദ്ധ കുർബാനക്ക് മയൂർ വിഹാർ ഫൊറോന വികാരി ഫാ. റെൻസൻ തെക്കിനേഴത്ത് മുഖ്യകാർമികത്വം വഹിക്കും. തുടർന്നു നൊവേന, ലദീഞ്ഞ്, നേർച്ചവിതരണം എന്നിവ നടക്കും. ആർകെ പുരം സെക്ടർ 1–13, സുബ്രതോ പാർക്ക്, ശങ്കർ വിഹാർ യൂണിറ്റുകൾ നേതൃത്വം നൽകും.

16നു (ശനി) വൈകുന്നേംര 7.30ന് ആഘോഷമായ ദിവ്യബലിക്ക് ഫരീദാബാദ് ക്രിസ്തുരാജ് കത്തീഡ്രൽ വികാരി ഫാ. ജെയിംസ് ഏഴാനിക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. തുടർന്നു നൊവേന, ലദീഞ്ഞ്, നേർച്ച വിതരണം എന്നിവ നടക്കും. സരോജിനി നഗർ, ലക്ഷ്മിബായ് നഗർ, ചാണക്യപുരി, നേതാജി നഗർ, കിഡ്വായ് നഗർ യൂണിറ്റുകൾ നേതൃത്വം നൽകും.

17നു (ഞായർ) ഉച്ചകഴിഞ്ഞു 3.15നു രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച എന്നിവയ്ക്ക് ഫാ. പയസ് മലേക്കണ്ടത്തിൽ കാർമികത്വം വഹിക്കും. തുടർന്നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫരീദാബാദ് രൂപത മോൺ. ജോസ് ഇടശേരി മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകും. അഞ്ചിനു ലദീഞ്ഞ് ഫാ. ജോസ് വട്ടക്കുഴി കാർമികത്വം വഹിക്കും. തുടർന്നു ആഘോഷമായ പ്രദക്ഷിണം നടക്കും.

തിരുനാൾ പ്രമാണിച്ച് ഞായർ രാവിലെ 10നു വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.

18നു (തിങ്കൾ) വൈകുന്നേരം 6.45ന് വിശുദ്ധ കുർബാന, ഒപ്പീസ് എന്നിവ നടക്കും.