ഇറ്റലി ട്രെയിൻ അപകടം; മരണം 20 ആയി
Tuesday, July 12, 2016 7:52 AM IST
റോം: തെക്കൻ ഇറ്റലിയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. പരിക്കേറ്റ നിരവധി ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്. മരണസഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്.

തീരദേശ നഗരമായ ബാരിക്കും ബർലേറ്റയ്ക്കും ഇടയിലായിരുന്നു അപകടം. പ്രാദേശിക സമയം 11.30ന് രണ്ടു പാസഞ്ചർ ട്രെയിനുകൾ നേർക്ക് നേരെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരു ട്രെയിനുകൾക്കും കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട ട്രെയിനിൽനിന്ന് ഒരു കുഞ്ഞിനെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി.