വേനൽതുമ്പികൾ ജൂലൈ 15 മുതൽ ഓഗസ്റ്റ് 12 വരെ
Tuesday, July 12, 2016 6:09 AM IST
അബുദാബി: കേരള സോഷ്യൽ സെന്റർ ബാലവേദി സംഘടിപ്പിക്കാറുള്ള സമ്മർക്യാമ്പ് ‘വേനൽത്തുമ്പികൾ’ ജൂലൈ 15നു തടക്കമാകും.

അവധിക്കാലത്ത് നാട്ടിൽ പോകാൻ കഴിയാത്ത കുട്ടികൾക്ക് ഏറെ അനുഗ്രഹവും ആഹ്ലാദവും പകരുന്നതാണ് സമ്മർ ക്യാമ്പ്. വിജ്‌ഞാനവും കളിയും ഭാഷാ പരിചയവും ഗണിതവും പ്രസംഗം, തിയേറ്റർ പരിപാലനവും കുട്ടികൾക്ക് ലഭിക്കും എന്നതാണ് ക്യാമ്പിന്റെ പ്രത്യേകത.

കേരളത്തിനകത്തും പുറത്തും നൂറു കണക്കിനു ക്യാമ്പുകൾക്ക് നേതൃത്വം കൊടുത്തുവരുന്ന കോട്ടയ്ക്കൽ എം.എസ്. മോഹനൻ മാഷ്, ശോഭ ടീച്ചർ, കൃഷ്ണൻ വേട്ടമ്പള്ളി എന്നീ അധ്യാപകരാണ് ക്യാമ്പ് നയിക്കുന്നത്. ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ സമ്മർക്യാമ്പ് നടത്തിവരുന്ന കേരള സോഷ്യൽ സെന്റർ ഈ വർഷത്തെ ക്യാമ്പിന്റെ വിജയത്തിനായി വൻ ഒരുക്കങ്ങളാണ് തയാറാക്കിയിട്ടുള്ളത്. യുഎയിലെ കലാസാംസ്കാരിക രംഗത്തുള്ളവരും കേരളത്തിലെ കലാസാഹിത്യ രംഗത്തെ പ്രശസ്തരും ക്യാമ്പിൽ അതിഥികളായി എത്തും. വൈകുന്നേരം ആറു മുതൽ രാത്രി ഒൻപതു വരെയാണ് സമ്മർ ക്യാമ്പ്.

സമ്മാർ ക്യാമ്പിന്റെ രജിസ്ട്രേഷൻ ഫോറം സെന്ററിൽ ലഭ്യമാണ്.

വിവരങ്ങൾക്ക്: 02 6914501, 050 6113427, 050 6112652.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള