കോട്ടയം ക്ലബ്ബ് വസന്തോത്സവം വൻ വിജയമായി
Tuesday, July 12, 2016 6:07 AM IST
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘനകളിലൊന്നായ കോട്ടയം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘വസന്തോത്സവം 2016’ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വൻവിജയമായി.

സ്റ്റാഫോഡ് സെന്റ് തോമസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ജൂൺ 25നു നടത്തിയ പരിപാടികൾ പ്രസിഡന്റ് എസ്.കെ. ചെറിയാൻ, സെക്രട്ടറി മോൻസി കുര്യാക്കോസ്, ട്രഷറർ ബാബു ഫിലിപ്പ് എന്നിവർ ചേർന്നു ഭദ്രദീപം തെളിച്ചു നിർവഹിച്ചു.

കോട്ടയം ക്ലബ്ബിന്റെ സജീവപ്രവർത്തകനായിരുന്ന ജേക്കബ് ജോണി (സാബു) ന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണു പരിപാടികൾ ആരംഭിച്ചത്. കോട്ടയം ക്ലബ്ബിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെപറ്റി പ്രസിഡന്റ് എസ്.കെ. ചെറിയാൻ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.

തുടർന്നു കലാപരിപാടികൾ ആരംഭിച്ചു. റോഷി സി. മാലത്ത്, ലക്ഷ്മി പീറ്റർ, രാഹുൽ മാർസ്, സുഗു ഫിലിപ്പ്, രേഷ്മ തുടങ്ങിയവർ ആലപിച്ച ശ്രുതി മധുരമായ ഗാനങ്ങളും സുനന്ദ പെർഫോമിംഗ് ആർട്സ്, ലക്ഷ്മി ഡാൻസ് അക്കാഡമി, ദീപ്തി കുര്യാക്കോസ്, കീർത്തി കുര്യാക്കോസ്, ക്രിസ്റ്റിൻ ചാണ്ടി, ജസ്റ്റിൻ ചാണ്ടി, ജനി ജോർജ്, അലക്സി ജോയി, അലീഷ്യാ യോയാക്കി, എൽമാ ആൻഡ്രൂസ്, സൂസൻ ആൻഡ്രൂസ് തുടങ്ങിയവരുടെ നയന മനോഹരമായ നൃത്തങ്ങളും അരങ്ങേറി. സുശീൽ വർക്കല, സുഗു ഫിലിപ്പ് ടീമിന്റെ മിമിക്രിയും സ്കിറ്റും കാണികളുടെ കൈയടി നേടി. ദീപ്തി കുര്യാക്കോസ്, എൽമ ജേക്കബ് എന്നിവർ എംസിമാരായി പരിപാടികൾ നിയന്ത്രിച്ചു.

പരിപാടികൾ കോഓർഡിനേറ്റു ചെയ്ത സുഗു ഫിലിപ്പിനേയും ആൻഡ്രൂസ് ജേക്കബിനേയും കമ്മിറ്റി അംഗങ്ങൾ അഭിനന്ദിച്ചു. സെക്രട്ടറി മോൻസി കുര്യാക്കോസ് പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി