മുരളീധരൻ താന്നോന്നിച്ചിറ നിര്യാതനായി
Tuesday, July 12, 2016 6:05 AM IST
സൂറിച്ച്: മുണ്ടക്കയം കൂട്ടിക്കൽ താന്നോന്നിച്ചിറയിൽ മുരളീധരൻ (69) നിര്യാതനായി. സംസ്കാരം പിന്നീട് ബാസലിൽ.

സ്വിറ്റ്സർലൻഡിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു പരേതൻ, കേളി സ്‌ഥാപക മെംബർ, സോഷ്യൽ സർവീസ് കോ–ഓർഡിനേറ്റർ, ആർട്സ് ക്ലബ്ബ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ചാരിറ്റി സംഘടനയായ ലൈറ്റ് ഇൻ ലൈഫിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു പരേതൻ.

മുരളീധരന്റെ വേർപാടിൽ സ്വിസിലെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകൾ അനുശോചിച്ചു.

ഭാര്യ: ദേവയാനി. മക്കൾ: ജോജി, സ്മിത. മരുമക്കൾ: ജോബാ, ഡൊമിനിക്.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ