മാർ ഈവാനിയോസിന്റെ ഓർമപ്പെരുന്നാളും പദയാത്രയും ജൂലൈ 16ന്
Tuesday, July 12, 2016 6:04 AM IST
ഷെഫീൽഡ്: മലങ്കര കത്തോലിക്ക സഭയുടെ പുണ്യപിതാവ് ദൈവദാസൻ മാർ ഈവാനിയോസിന്റെ അറുപത്തിമൂന്നാമത് ഓർമപ്പെരുന്നാൾ ജൂലൈ 16നു (ശനി) ഷെഫീൽഡ് സെന്റ് പാട്രിക് ദേവാലയത്തിൽ ആചരിക്കുന്നു.

മലങ്കര കത്തോലിക്ക യുവജന പ്രസ്‌ഥാനത്തിന്റെ (എംസിവൈഎം) നേതൃത്വത്തിൽ ക്രമീകരിക്കുന്ന തിരുക്കർമങ്ങൾ 11നു അനുസ്മരണ പദയാത്രയോടെ ആരംഭിക്കും. ഷെഫീൽഡ് മാർഗസ്റ്റൻ ക്രസന്റിലുള്ള സെന്റ് തോമസ് മൂർ ദേവാലയത്തിൽനിന്ന് ആരംഭിക്കുന്ന പദയാത്രയിൽ കാവി വസ്ത്ര ധാരികളായ വിശ്വാസികൾ അണിചേരും. പദയാത്രയ്ക്ക് ജോബി ജോസ് നേതൃത്വം നൽകും. സെന്റ് തോമസ് മൂർ ദേവാലയത്തിലെ പ്രാർഥന ശുശ്രൂഷകളുടെ സമാപനത്തിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന വള്ളിക്കുരിശ് ആശിർവദിച്ച് എംസിവൈഎം പ്രതിനിധികൾക്ക് കൈമാറും. ഷെഫീൽഡിലേയും സമീപ പ്രദേശങ്ങളിലെ മിഷൻ കേന്ദ്രങ്ങളിൽനിന്നുമുള്ള പദയാത്രയിൽ അണിചേരുന്ന പദയാത്രക്ക് 12ന് ഷെഫീൽഡ് സെന്റ് പാട്രിക് ദേവാലയത്തിൽ സ്വീകരണം നൽകും. തുടർന്നു വിശുദ്ധ കുർബാന, ധൂപ പ്രാർഥന, അനുസ്മരണ പ്രഭാഷണം, ഡോക്യുമെന്ററി പ്രദർശനം എന്നിവ നടക്കും.

മാഞ്ചസ്റ്റർ, കവൻട്രി, ലിവർപൂൾ, നോട്ടിംഗ്ഹാം, ഷെഫീൽഡ് തുടങ്ങിയ മിഷൻ കേന്ദ്രങ്ങളിലെ എംസിവൈഎം അംഗങ്ങളുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. തിരുക്കർമങ്ങൾക്ക് ഫാ. തോമസ് മടുക്കംമൂട്ടിൽ നേതൃത്വം നൽകും.

വിവരങ്ങൾക്ക്: ജോബി ജോസ് 07894081658, ക്രൈസ്റ്റൻ 07723 099514.

പള്ളിയുടെ വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടേ. ജമേൃശര ഇവൗൃരവ, ടവലളളശലഹറ ട50ഝഎ.