ഡാളസ് സംയുക്‌ത സുവിശേഷ കൺവൻഷൻ ഓഗസ്റ്റ് 5, 6, 7 തീയതികളിൽ
Tuesday, July 12, 2016 4:52 AM IST
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഡാളസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പത്തൊമ്പതാമത് സംയുക്‌ത സുവിശേഷ കൺവൻഷൻ ഓഗസ്റ്റ് 5, 6, 7 തീയതികളിൽ ഡാളസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വച്ചു നടത്തുന്നു.

ഓർത്തഡോക്സ് സഭയിലെ പ്രമുഖ വാഗ്മിയും, പ്രാസംഗികനുമായ ഫാ. സഖറിയ നൈനാൻ (സാഖ് അച്ചൻ) ആണു മുഖ്യ പ്രഭാഷകൻ.

ഡാലസിലെ 22 പള്ളികൾ ചേർന്നു നടത്തുന്ന ഈ കൺൻഷൻ വൈകുന്നേരം ആറു മുതൽ ഒമ്പതു വരെയാണ്. 14133 ഡെന്നീസ് ലൈൻ, ഫാർമേഴ്സ് ബ്രാഞ്ച് 75234 ആണു വലിയ പള്ളിയുടെ അഡ്രസ്.

തിരുവചനം ഉൾക്കൊള്ളാനും, ഗാനശുശ്രൂഷയിൽ പങ്കുചേരുവാനും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും കുടുംബ സമാധാനത്തിന്റേയും സന്ദേശം ശ്രവിക്കുവാനും, ആദ്ധ്യാത്മിക നവോന്മേഷം കൈവരിക്കുവാനും പ്രാർത്ഥനാപൂർവം വന്നുചേരണമെന്ന് പ്രസിഡന്റ് റവ.ഫാ. രാജു ദാനിയേൽ അറിയിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം