ബ്രിട്ടൻ പാസ്പോർട്ടിലെ ലിംഗമാറ്റം ലളിതമാക്കി
Monday, July 11, 2016 8:13 AM IST
ലണ്ടൻ: പാസ്പോർട്ടിൽ ലിംഗമാറ്റം നടത്താനുള്ള നടപടിക്രമങ്ങൾ ബ്രിട്ടീഷ് സർക്കാർ ലളിതമാക്കുന്നു. ഇതനുസരിച്ച്, ഇനി ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടില്ല.

അടിച്ചമർത്തൽ രീതിയാണ് ഇക്കാര്യത്തിൽ ഇതുവരെ തുടർന്നിരുന്നതെന്നു ഇതിനുവേണ്ടി പ്രചാരണം നടത്തിയവർ പറയുന്നു.

മെഡിക്കൽ രേഖകൾ ആവശ്യപ്പെടുന്നത് ഒഴിവാക്കുന്നതിനൊപ്പം, ആണോ പെണ്ണോ എന്നു തെളിയിക്കുന്നതിനു നൽകാൻ കഴിയുന്ന രേഖകളുടെ വ്യാപ്തി വർധിപ്പിച്ചിട്ടുമുണ്ട്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ