ഗീതു ഡാനിയലിന് ‘യംഗ് സയന്റിസ്റ്റ് അവാർഡ്’
Monday, July 11, 2016 8:11 AM IST
ദോഹ: അന്താരാഷ്ര്‌ട സ്റ്റാൻഡേർഡ്സ് ആൻഡ് റേറ്റിംഗ് ഏജൻസിയുടെ 2016 ലെ ‘യംഗ് സയന്റിസ്റ്റ് അവാർഡ്’ വയനാട് പുൽപള്ളി പഴശിരാജ കോളജ് ബയോകെമിസ്ട്രി വകുപ്പിൽ അധ്യാപികയായ ഗീതു ഡാനിയലിനു ലഭിച്ചു. വിഷാദരോഗം തടയുന്നതിന് തിയോബ്രോമോ കൊക്കോ, കോഫീ അറബിക്ക എന്നീ സസ്യങ്ങൾക്കുള്ള സാധ്യതയെക്കുറിച്ചുള്ള പഠനമാണ് ബഹുമതിക്കർഹയാക്കിയത്. നിരവധി അന്താരാഷ്ര്‌ട ജേർണലുകളിൽ ഇതു സംബന്ധിച്ച പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ ക്ലിനിക്കൽ ബയോകെമിസ്ട്രിയിൽ ഗവേഷണം നടത്തുന്ന ഗീതുവിനു, ബയോകെമിസ്ട്രിയിലെ ഗവേഷണ മികവിനു റോയൽ സൊസൈറ്റി ഓഫ് ബയോളജി (യുകെ) യുടെ ചാർട്ടേർഡ് ബയോളജിസ്റ്റ് ബഹുമതിയും ഫ്രാൻസിസ് ക്രിക്ക് റിസർച്ച് അവാർഡും ലഭിച്ചിട്ടുണ്ട്.

സംസ്കൃതി ഖത്തർ കേന്ദ്ര എക്സിക്യുട്ടീവ് അംഗം സരുൺ മാണി ആടുകാലിലിന്റെ ഭാര്യയും കോയമ്പത്തൂർ കാവനാൽ കെ.വി. ഡാനിയലിന്റേയും ലീലാമ്മ ഡാനിയലിന്റേയും മകളുമാണ്.