കൊല്ലം സ്വദേശി അൽഖർജിൽ ഹൃദയാഘാതം മൂലം മരിച്ചു
Monday, July 11, 2016 6:24 AM IST
റിയാദ്: കൊല്ലം സ്വദേശി അൽഖർജിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ജില്ലയിലെ നെടുമ്പന കൊളപ്പാടം സ്വദേശി പടിഞ്ഞാറ്റിൻകര വീട്ടിൽ മനോഹരൻ സോമരാജ (52) നാണ്*കഴിഞ്ഞ ദിവസം അൽഖർജിലെ കിംഗ് ഖാലിദ് ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചത്.

കഴിഞ്ഞ ഇരുപതു വർഷമായി അൽഖർജിൽ നിർമാണ മേഖലയിൽ ജോലിചെയ്തുവരികയായിരുന്നു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയിട്ട് ഒരു വർഷത്തിലേറെയായി.

അൽഖർജിലെ കിംഗ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിവരുന്നു.

ഭാര്യ: വസന്തകുമാരി. മക്കൾ: മനു, കൃഷ്ണപ്രിയ. പിതാവ്: സോമരാജൻ, മാതാവ് ഓമന.