കാഡ് സാംസ്കാരിക സമ്മേളനവും കാവാലം അനുസ്മരണവും സംഘടിപ്പിച്ചു
Monday, July 11, 2016 6:23 AM IST
ഡാളസ്: കാഡ് സാംസ്കാരിക സമ്മേളനവും കാവാലം നാരായണപ്പണിക്കർ അനുസ്മരണവും ജൂലൈ 10ന് സംഘടിപ്പിച്ചു.

സമ്മേളനത്തിൽ പ്രശസ്ത നാടക രചയിതാവും തിരക്കഥാകൃത്തുമായ പ്രഫ. ജി. ഗോപാലകൃഷ്ണനു സ്വീകരണം നൽകി. തുടർന്നു ജി. ഗോപാലകൃഷ്ണൻ നാടകരംഗത്ത് തന്റെ സവിശേഷമായ അനുഭവങ്ങൾ പങ്കുവച്ചു. മലയാള നാടക സിനിമാ വേദി അന്നും ഇന്നും എന്ന വിഷയത്തിൽ ചർച്ച നടത്തി. ചർച്ചയിൽ ഉയർന്നു വന്ന ചോദ്യങ്ങൾക്ക് പ്രഫ. ജി. ഗോപാലകൃഷ്ണൻ മറുപടി പറഞ്ഞു.

സാംസ്കാരിക സമ്മേളനത്തിൽ കാവാലം നാരായണപ്പണിക്കരെ അനുസ്മരിച്ചു. പ്രശസ്ത ഡോക്ടറും ഭാഷാ പണ്ഡിതനും പ്രാസംഗികനുമായ ഡോ. എം.വി. പിള്ള നാരായണപ്പണിക്കരെ അനുസ്മരിച്ചു. തുടർന്നു കാവാലം നാരായണപ്പണിക്കരുടെ രചനകളുടെ സംഗീതാവിഷ്കരണവും നടന്നു. പരിപാടിയിൽ കാഡ് പ്രസിഡന്റ് ബാബു മാത്യു, സെക്രട്ടറി റോയി കൊടുവത്ത്, ലാന പ്രസിഡന്റ് ജോസ് ഓച്ചാലിൽ, അനുപമ സാം, ഫ്രാൻസിസ് തോട്ടത്തിൽ, ജോസുകുട്ടി എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: അനശ്വരം മാമ്പിള്ളി