ഫോക് കാമ്പയിൻ സംഘടിപ്പിച്ചു
Monday, July 11, 2016 6:22 AM IST
കുവൈത്ത്: ഫ്രന്റ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഫാഹഹീൽ നോർത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ മംഗഫ് ഫോക്ക് ഹാളിൽ പ്രവാസി ക്ഷേമനിധി / പ്രവാസി തിരിച്ചറിയൽ കാർഡ് കാമ്പയിൻ സംഘടിപ്പിച്ചു.

ഫോക്ക് പ്രസിഡന്റ് ശൈമേഷ് കെ.കെ. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോ. കൺവീനർ എം. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ക്ലാസുകൾക്ക് സന്തോഷ് നേതൃത്വം നൽകി. ചടങ്ങിന് യൂണിറ്റ് ട്രഷറർ മദനഗോപാലൻ, ജോ. ട്രഷറർ ചസ്മിത് എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ