നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ്: പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
Monday, July 11, 2016 6:22 AM IST
ന്യൂയോർക്ക്: അപ്സ്റ്റേറ്റ് ന്യൂയോർക്കിലുള്ള എലൻവിൽ ഓണേഴ്സ് ഹേവൻ റിസോർട്ടിൽ ജൂലൈ 13 (ബുധൻ) മുതൽ 16 (ശനി) വരെ നടക്കുന്ന മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന് പങ്കെടുക്കുന്നവർക്കായുള്ള വിവിധ നിർദ്ദേശങ്ങൾ സംഘാടകർ പുറപ്പെടുവിച്ചു.

കോൺഫറൻസ് വിജയത്തിനുവേണ്ടി ഇവയെല്ലാം കൃത്യമായി പാലിക്കണമെന്നു ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവോസ് നിർദ്ദേശിച്ചു. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തയാണ് കീനോട്ട് സ്പീക്കർ. യുവജനങ്ങളുടെ സെഷന് എലിസബത്ത് ജോയിയും സൺഡേ സ്കൂൾ കുട്ടികളുടെ സെഷന് ഫാ. ക്രിസ്റ്റഫർ മാത്യുവും നേതൃത്വം നൽകും.

കോൺഫറൻസിന് എത്തും മുൻപേ രജിസ്ട്രേഷൻ കൺഫർമേഷൻ ഉറപ്പാക്കണമെന്നു സംഘാടകർ അറിയിക്കുന്നു. ഡോ. ജോളി തോമസ്, ജീമോൻ വർഗീസ് എന്നിവർക്കാണ് രജിസ്ട്രേഷന്റെ ചുമതല. ഇവരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ കാര്യം ഉറപ്പാക്കേണ്ടതുണ്ട്. ഫോണിലോ, ഇമെയിൽ വിലാസത്തിലോ രജിസ്ട്രേഷൻ കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. അനു ജോസഫിനാണ് കോൺഫറൻസിനോടനുബന്ധിച്ചുള്ള എന്റർടെയ്ൻമെന്റ് പരിപാടികളുടെ ചുമതല.

വിശുദ്ധ ബൈബിൾ, കുർബാനക്രമം എന്നിവ നിർബന്ധമായും കോൺഫറൻസിന് എത്തുന്നവർ സ്വന്തം നിലയ്ക്ക് കരുതണം. സ്പോർട് ആൻഡ് ഗെയിംസിൽ പങ്കെടുക്കുന്നവർ അതിനു വേണ്ടതായ സാമഗ്രികൾ– വസ്ത്രങ്ങൾ ഉൾപ്പെടെ ആവശ്യത്തിനു കൊണ്ടു വരണമെന്നു സംഘാടകർ അറിയിച്ചു. ഘോഷയാത്ര, വിശുദ്ധ കുർബാന, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയ്ക്കുവേണ്ടി ഓരോ ഏരിയയിലെ ദേവാലയങ്ങളിൽ നിന്നുമുള്ളവർ അതാത് നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കണം.

13നു (ബുധൻ) രണ്ടു മുതൽ രജിസ്ട്രേഷൻ കൗണ്ടർ തുറക്കും. രജിസ്ട്രേഷൻ കൺഫർമേഷൻ കത്ത് ഇവിടെ ഈ അവസരത്തിൽ കാണിക്കണം. ചെക്ക് ഇൻ പായ്ക്കറ്റ് സ്വന്തമാക്കിയതിനു ശേഷം അനുവദിക്കപ്പെട്ട മുറികളിലേക്ക് പോകാവുന്നതാണ്. റൂമിന്റെ കീ, നെയിം ബാഡ്ജ് എന്നിവ പായ്ക്കറ്റിൽ ലഭ്യമാവും. റിസോർട്ടിലെ കോമൺ പാർക്കിംഗ് ഏരിയയിൽ നിന്നും കോൺഫറൻസിൽ പങ്കെടുക്കുന്നവർ തങ്ങളുടെ വാഹനം ഓരോരുത്തർക്കും അനുവദിച്ച മുറികൾക്ക് ഏറ്റവുമടുത്ത സമീപത്തേക്ക് പാർക്ക് ചെയ്തു ലഗേജുകൾ ഇറക്കാവുന്നതാണ്. റീഫണ്ടുകൾ എന്തെങ്കിലുമുണ്ടെങ്കിൽ വ്യാഴാഴ്ച രാവിലെ തന്നെ അത് തിരികെ ഏൽപ്പിക്കുമെന്നും രജിസ്ട്രേഷൻ കമ്മിറ്റി അറിയിച്ചു.

ലോബിയിൽ നിന്നും വൈകുന്നേരം ആറിനാണ് ഘോഷയാത്ര ആരംഭിക്കുന്നത്. കറുത്ത പാന്റും വെളുത്ത ഷർട്ടും ടൈയുമാണ് പുരുഷന്മാരുടെ വേഷമായി നിഷ്കർഷിച്ചിരിക്കുന്നത്. ഓരോ ഏരിയകൾക്കും നിശ്ചയിച്ചിരിക്കുന്ന വർണത്തിലുള്ള ടൈ വേണം ഉപയോഗിക്കാൻ. സാരികളും സൽവാറുകളും സ്ത്രീകൾക്ക് ഉപയോഗിക്കാം. ഓരോ ഏരിയയുമായി ബന്ധപ്പെട്ട നിറങ്ങൾ തെരഞ്ഞെടുക്കാം. കോൺഫറൻസിനോടനുബന്ധിച്ച് നിശ്ചയിച്ചിട്ടുള്ള ഡ്രസ് കോഡ് പാലിക്കപ്പെടാൻ എല്ലാവരും ശ്രദ്ധിക്കണം.

ബുധനാഴ്ച അത്താഴത്തോടെയാണ് കോൺഫറൻസിലെ ഭക്ഷണക്രമീകരണം നിശ്ചയിച്ചിരിക്കുന്നത്. ഇത് ശനിയാഴ്ച ബ്രഞ്ചോടു കൂടി അവസാനിക്കും. ബുധനാഴച അത്താഴം വൈകുന്നേരം അഞ്ചിനു തുടങ്ങി ആറിന് അവസാനിക്കും. വൈകിയെത്തുന്നവർ ഭക്ഷണ കാര്യത്തിൽ സ്വന്തം ക്രമീകരണം ഏർപ്പെടുത്തേണ്ടതാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികൾക്കുവേണ്ടി വിവിധ പരിപാടികൾ കോൺഫറസിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വത്തിന് കോൺഫറൻസ് ഏറെ പ്രാധാന്യം കൽപ്പിച്ചിട്ടുണ്ട്. ഫ്രീടൈമിൽ നീന്താൻ പോകുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ഏറെ ശ്രദ്ധിക്കണമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

ഫാ. വിജയ് തോമസ് (കോ ഓർഡിനേറ്റർ), ഡോ. ജോളി തോമസ് (ജനറൽ സെക്രട്ടറി), ജീമോൻ വർഗീസ് (ട്രഷറാർ), ലിൻസി തോമസ് (സുവനീർ ചീഫ് എഡിറ്റർ), ഡോ.സാക്ക് സഖറിയ (സുവനീർ ഫിനാൻസ് കമ്മിറ്റി ചെയർ) എന്നിവരാണ് പ്രധാന കമ്മിറ്റിയംഗങ്ങൾ. എംജിഒസിഎസ്എം, മർത്തമറിയം വനിതാ സമാജം, സൺഡേ സ്കൂൾ, ഗ്രോ മിനിസ്ട്രി തുടങ്ങിയ ആത്മീയ പ്രസ്‌ഥാനങ്ങളുടെ നേതാക്കളും കോൺഫറൻസ് വിജയത്തിലെത്തിക്കാൻ ഭാരവാഹികളോട് ചേർന്നു പ്രവർത്തിക്കുന്നു. ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നത്.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>എൃ. ഢശഷമ്യ ഠവീാമെ (ഇീീൃറശിമേീൃ) 7327663121
ഉൃ. ഖീഹഹ്യ ഠവീാമെ (ഏലിലൃമഹ ടലരൃലമേൃ്യ) 9084993524
ങൃ. ഖലലാീി ഢമൃഴവലലെ (ഠൃലമൌൃലൃ) 2015635550
ീൃ ലാമശഹ: ളമാശഹ്യമിറ്യീൗവേരീിളലൃലിരല*ഴാമശഹ.രീാ

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ