കെകെഎംഎ കുടുംബക്ഷേമ നിധി വിതരണം ചെയ്തു
Monday, July 11, 2016 6:21 AM IST
കുവൈത്ത്: കേരള മുസ്ലിം അസോസിയേഷൻ (കെകെഎംഎ) അംഗമായിരിക്കെ മരണമടഞ്ഞ കുടുംബങ്ങൾക്കായി കെകെഎംഎ സമാഹരിച്ച കുംബക്ഷേമ നിധി ആദ്യഘഡുവായി ഒരോ കുടുംബത്തിനും എട്ടു ലക്ഷം രൂപ വീതം ആകെ 21 കുടുംബങ്ങൾക്കായി 81 ലക്ഷം രൂപയുടെ സഹായ വിതരണം കേരളത്തിലെ വിവിധ മഹല്ല് കമ്മിറ്റികളിലൂടെ റംസാനിന്റെ അവസാനത്തെ പത്ത് ദിവസങ്ങളിലായി വിതരണം ചെയ്തു.

കെകെഎംഎ അംഗമായിരിക്കെ ഇതുവരെ മരണമടഞ്ഞ 223 പേർക്കായി മൊത്തം എട്ടു കോടി രൂപ കേരളത്തിലും കർണാടകത്തിലുമായി വിതരണം ചെയ്തു.

കെകെഎംഎ ഫിന്താസ് ബ്രാഞ്ച് അംഗമായ മുഹമ്മദ് നിസാർ കടലൂർ കുടുംബ സഹായ നിധി കെകെഎംഎ സോണൽ സെക്രട്ടറി റസാഖ് മേലടിയിൽ നിന്ന് മഹല്ല് സെക്രട്ടറി എം. ചേക്കുട്ടി ഹാജി ഏറ്റു വാങ്ങി. ജഹറ ബ്രാഞ്ച് അംഗമായ കെ.എ. അബ്ദുൽ മുത്തലിബ് സഹായ നിധി കാസർഗോഡ് ജില്ലയിലെ കോട്ടിക്കുളത്ത് മകൻ നിസാന് കെകെഎംഎ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ വിതരണം ചെയ്തു.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശി അബൂബക്കർ സിദ്ധീഖിന്റെ കുടുംബത്തിനുള്ള സഹായ ഫണ്ട് കെകെഎംഎ സംസ്‌ഥാന കോഓർഡിനേറ്റർ പി.കെ. കുട്ടിയാലിയിൽ നിന്ന് അരപ്പാറ മഹല്ല് പ്രസിഡന്റ് ഒ.പി. ഹംസ ഏറ്റുവാങ്ങി. സി.കെ. നിസാറിന്റെ കുടംബ സഹായ ഫണ്ട് കോഴിക്കോട് ജില്ലയിലെ അയനിക്കാട് മഹല്ല് പ്രസിഡന്റ് വി.എം. സലാം ഹാജിക്ക് കെകെഎംഎ മുഖ്യരക്ഷാധികാരി കെ. സിദ്ദീഖ് സാഹിബ് വിതരണം ചെയ്തു. ഫഹാഹീൽ ബ്രാഞ്ച് അംഗമായ അബ്ദുൽ കരീം ശിഹാബുദ്ദീൻ സഹായ നിധി കെ. സിദ്ദീഖ് സാഹിബിൽനിന്ന് പുതുനഗരം മഹല്ല് സെക്രട്ടറി മുഹമ്മദ് തമീംഏറ്റുവാങ്ങി. മലപ്പുറം വളാഞ്ചേരി സ്വദേശി വി.ടി. സയിദ് അബ്ദുല്ല കോയ സഹായ നിധി മൂന്നക്കാൽ മഹല്ല് പ്രസിഡന്റ് അബൂബക്കർ പാലാറ കെകെഎംഎ മുഖ്യ രക്ഷാധികാരി കെ.സിദ്ധീഖിൽ നിന്ന് ഏറ്റു വാങ്ങി, ഫർവാനിയ ബ്രാഞ്ച് മുൻ സെക്രട്ടരി എ.സ്. മുഹമ്മദിന്റെ കുടുംബ സഹായ നിധി കെകെഎംഎ കേന്ദ്ര ജനറൽ സെക്രട്ടറി കെ.ബഷീറിൽ നിന്ന് തളിപ്പറമ്പ് കാക്കൻചാൽ മഹല്ല് പ്രസിഡന്റ് കെ.പി. മമ്മു സാഹിബ് ഏറ്റു വാങ്ങി.

തിരുവനന്തപുരം ജില്ലയിലെ സിയാദ് ഷാ കുടുംബത്തിനുള്ള കുടുംബക്ഷേമ നിധിപപ്പാല മഹല്ല് പ്രസിഡന്റ് എ.എസ്. സലിം സാഹിബിന് അബ്ദുൽ റസാഖ് മേലടി കൈമാറി, ഹസാവി ബ്രാഞ്ച് അംഗമായ മുഹമ്മദ് അലി വെള്ളയിൽ കുടുംബ സഹായനിധി കെകെഎംഎ വൈസ് പ്രസിഡന്റ് എ.വി.മുസ്തഫ സാഹിബിൽ നിന്ന് വെള്ളയിൽ മഹല്ല് പ്രസിഡന്റ് ചോലക്കൽ അബ്ദുള്ള ഏറ്റുവാങ്ങി. സാൽമിയ ബ്രാഞ്ച് അംഗമായ മുഹമ്മദ് കുഞ്ഞി അബ്ദുൽ ഖാദർ കുടുംബ സഹായ നിധി അതിഞ്ഞാൽ മഹല്ല് പ്രസിഡന്റ് ഇബ്രാഹിം ഹാജി സഗീർ തൃക്കരിപ്പൂരിൽ നിന്ന് ഏറ്റു വാങ്ങി.

കേരളത്തിന്റെ വിവിധ മഹല്ലുകളിലായി നടന്ന കെകെഎംഎ കുടുംബ ക്ഷേമ നിധി വിതരണം അംഗങ്ങൾ പരസ്പരം നല്കിയ വാഗ്ദാനങ്ങളുടെ പൂർത്തീകരണമായിരുന്നു. റംസാനിലെ പത്ത് ദിവസങ്ങളിലായി കേരളത്തിൽ കെകെഎംഎയുടെ സംസ്‌ഥാന കമ്മിറ്റിയുടെ മുഖ്യ പങ്കാളിത്വത്തോടെ നടന്നത് എല്ലാ പരിപാടികളിലും സംസ്ഥാന – ജില്ലാ നേതാക്കളായ വളാഞ്ചേരി കെ.കെ. മുഹമ്മദ് മൗലവി, ഇ.കെ. അബ്ദുള്ള, യു.എ. ബക്കർ, കെ.കെ. അബ്ദുള്ള, സുബൈർ ഹാജി, അബ്ദുൽ അസീസ്, യൂസുഫ് നൂനേരി,
ബാവു കൊടുമുണ്ട, അബ്ദുള്ള ചൂരി, സി.കെ.സത്താർ, ദിലീപ് കോട്ടപ്പുറം,
കെകെഎംഎ കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് കെ.സി. റഫീഖ് ഹംസ കുട്ടി എന്നിവർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ