പത്താം തരം തുല്യതാ കോഴ്സ്: അഞ്ചാം ബാച്ച് രജിസ്ട്രേഷൻ ആരംഭിച്ചു
Monday, July 11, 2016 6:20 AM IST
ദുബായി: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്‌ഥാന സാക്ഷരതാ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗൾഫ് മലയാളികൾക്കായി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സ് അഞ്ചാം ബാച്ച് രജിസ്ട്രേഷൻ ദുബായി കെഎംസിസിയിൽ ആരംഭിച്ചു.

വിവിധ കാരണങ്ങളാൽ പഠനം പൂർത്തിയാക്കാനാവാതെ ഗൾഫ് രാജ്യങ്ങളിലെത്തി ജോലി ചെയ്യുന്നവർക്ക് ഇതുവഴി കൂടുതൽ ഉയർന്ന അവസരങ്ങൾ ലഭിക്കും.

2017 സെപ്റ്റംബറിലാണ് തുല്യതാ പരീക്ഷ നടക്കുക. പരീക്ഷാ കേന്ദ്രം ദുബായിൽ ആയിരിക്കും. പഠിതാക്കൾക്കുവേണ്ടി ദുബായി കെഎംസിസി നടത്തുന്ന സൗജന്യ സമ്പർക്ക പഠന ക്ലാസുകൾ ഒക്ടോബറിൽ അൽ ബറാഹ കെഎംസിസി ഓഡിറ്റോറിയത്തിൽ ആരംഭിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ എട്ടു മുതൽ 12 വരെയാണ് ക്ലാസ്. ഏഴാം തരം പാസാവുകയും പത്താം തരത്തിനു മുമ്പ് പഠനം നിർത്തുകയും ചെയ്തവർ, 2011 ലോ മുമ്പോ എസ്എസ്എൽസി പരീക്ഷയെഴുതി പരാജയപ്പെട്ടവർ, കേരള സാക്ഷരതാ മിഷൻ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ പാസായവർ എന്നിവർക്കെല്ലാം ഈ കോഴ്സിൽ ചേരാവുന്നതാണ്. അപേഷകൻ ജൂൺ ഒന്നിനു 17 വയസ് പൂർത്തിയായിരിക്കണം. 2016 ഓഗസ്റ്റ് 30 വരെയാണ് രജിസ്ട്രേഷൻ കാലാവധി. രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കുന്നതിനും ഫീ അടയ്ക്കുന്നതിനുമുള്ള സൗകര്യം ദുബായി കെഎംസിസി അൽ ബാറാഹ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. അപേക്ഷാ ഫോറം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ഹശലേൃമര്യാശശൈീിസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. കോഴ്സ് ഫീ 650 ദിർഹം രണ്ട് ഗഡുക്കളായി അടയ്ക്കാനും സൗകര്യമുണ്ട്. അപേക്ഷകർ വീസ പേജ് അടക്കമുള്ള പാസ്പോർട്ട് കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവയും ഏഴാം തരം പാസായ സർട്ടിഫിക്കറ്റ്, ടിസി, പഠിച്ച സ്കൂളിൽ നിന്നുള്ള ബോണഫൈഡ് സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും ഒന്ന് എന്നിവ സമർപ്പിക്കേണ്ടതാണ്.

എസ്എസ്എൽസി പാസാകാൻ കഴിയാതെ പോയ മുഴുവൻ ഉദ്യോഗാർഥികളും ഈ സുവർണാവസരം പ്രയോജനപ്പെടുത്തണമെന്നും പത്താം തരം സർട്ടിഫിക്കറ്റ് സ്വന്തമാക്കുന്നതിന് എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ.അൻവർ നഹ, ജനറൽസെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി. ഇസ്മായിൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ദുബായി കെഎംസിസി ‘മൈ ഫ്യൂച്ചർ’ ചെയർമാൻ അഡ്വ. സാജിദ് അബൂബക്കർ 050 5780225 സാക്ഷരതാ മിഷൻ കോഓർഡിനേറ്റർ ഷഹീർ എം. 050 7152021, ദുബായി കെഎംസിസി ഓഫീസ് 04 2727773.

<ആ>റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ