കല കുവൈറ്റ് വടം വലി മത്സരം: അബു ഹലീഫ സി യൂണിറ്റ് ജേതാക്കൾ
Monday, July 11, 2016 6:20 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി വിവിധ യൂണിറ്റ് അടിസ്‌ഥാനത്തിൽ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ അബു ഹലീഫ സി യൂണിറ്റ് വിജയികളായി.

ഫഹാഹീൽ യൂത്ത് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫഹാഹീൽ യൂണിറ്റിനെയാണു പരാജയപ്പെടുത്തിയത്. ഷൊയിബ യൂണിറ്റ് മൂന്നാം സ്‌ഥാനം കരസ്‌ഥമാക്കി.

മത്സരങ്ങളുടെ ഉദ്ഘാടനം കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ നിർവഹിച്ചു. കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റി അംഗം ബിനോയി ജോൺ അധ്യക്ഷത വഹിച്ചു. ഫഹാഹീൽ യൂണിറ്റ് കൺവീനർ സന്തോഷ് കുമാർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഗോപാലകൃഷ്ണൻ, കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗം ടി.വി. ജയൻ, യൂണിറ്റ് അംഗം ഷാജു ചേർപ്പണത്ത് എന്നിവർ സംസാരിച്ചു. കല കുവൈറ്റിന്റെ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 12 ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു. സുധീർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികൾക്ക് കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ സുഗതകുമാർ, ടി.കെ. സൈജു, മൈക്കിൾ ജോൺസൺ, ടി.വി. ഹിക്മത്ത്, ജിജോ ഡൊമിനിക്ക്, ഷംസുദ്ദീൻ, സജിത്ത് കടലുണ്ടി, ആസഫ് അലി, ഫഹാഹീൽ മേഖല പ്രസിഡന്റ് സജീവ് ഏബ്രഹാം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കല കുവൈറ്റ് മേഖല കമ്മിറ്റി അംഗങ്ങളായ ഷാജു വി. ഹനീഫ്, ജയകുമാർ സഹദേവൻ, തോമസ് ഏബ്രഹാം, രവീന്ദ്രൻ പിള്ള, രംഗൻ, സുനിൽ കുമാർ, സുരേഷ്, രഘു പേരാമ്പ്ര, യൂണിറ്റ് അംഗങ്ങളായ സി.പി. ബാബു, കെ. നിഥിൻ, സതീശൻ തുടങ്ങിയവർ മത്സരങ്ങൾക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ