ഇസ്ലാഹി സെന്റർ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
Monday, July 11, 2016 6:19 AM IST
അബൂഹലീഫ (കുവൈത്ത്): കുവൈത്ത് കേരള ഇസ്ലാഹി സെന്റർ അബൂഹലീഫ യൂണിറ്റും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഝ7 മൊബൈൽ കമ്പനിയും ഹോട്ടൽ അൽ ബൈക്കും സംയുക്‌തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മിർസാദ് ആലുവ ഒന്നാം സ്‌ഥാനവും മുഹമ്മദ് അൻവർ കാളികാവ് രണ്ടാം സ്‌ഥാനവും ഹനീഫ് ചോനാരി മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി.

റംസാനിൽ ഖുർആനിനെ പറ്റിയും ഹദീസിനെ പറ്റിയും പൊതുജനങ്ങളിൽ ഇസ്ലാമിക വിജ്‌ഞാനം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി റംസാൻ ഒന്നു മുതൽ 20 വരെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

ബാബു ശിഹാബ്, കമാൽ കൊശാനി, അബ്ദുസലാം ഒലവക്കോട്, ഹനീഫ് കടലൂർ, റിയാസ് അഹമദ് കോഴിക്കോട്, നിയാസ് കൊല്ലം, സാലിഹ് ബാത്ത തുടങ്ങിയവർ പ്രോത്സാഹന സമ്മാനത്തിനർഹരായി. ക്വിസ് മത്സരത്തിന് സാജു ചെംനാട് നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ