കല കുവൈറ്റ് ഹസാവി യൂണിറ്റ് ചലച്ചിത്ര ആസ്വാദന പരിപാടി സംഘടിപ്പിച്ചു
Monday, July 11, 2016 6:17 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഹസാവി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര ആസ്വാദന പരിപാടി സംഘടിപ്പിച്ചു.

ഡോ. ബിജു സംവിധാനം ചെയ്ത എൻഡോസൾഫാൻ ദുരിത ബാധിതരെക്കുറിച്ച് പ്രതിപാദിക്കുന്ന ‘വലിയ ചിറകുള്ള പക്ഷികൾ’ എന്ന ചലച്ചിത്രമാണു പ്രദർശിപ്പിച്ചത്. ചടങ്ങിൽ എൻഡോസൾഫാൻ ദുരുത ബാധിതരെ സഹായിക്കുന്നതിനുവേണ്ടി നടത്തുന്ന സ്നേഹവീട് പദ്ധതിയിലേക്കു യൂണിറ്റ് പിരിച്ചെടുത്ത തുക പരിപാടിൽ കൈമാറി.

അബാസിയ കല സെന്ററിൽ നടന്ന ആസ്വാദന പരിപാടി കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് അബാസിയ മേഖല കമ്മിറ്റി അംഗം കിരൺ അധ്യക്ഷത വഹിച്ചു. സണ്ണി സൈജേഷ് പരിപാടിയുടെ മോഡറേറ്ററായിരുന്നു. ചലച്ചിത്രത്തിന്റെ സംവിധായകൻ ഡോ. ബിജു ഓൺലൈനിലൂടെ ആശംസകൾ അർപ്പിച്ചു. ഹസാവി യൂണിറ്റ് കൺവീനർ, നൗഫൽ എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ