വനിതാവേദി കുവൈത്ത് ഫഹാഹീൽ യൂണിറ്റ് ‘കാവാലം അനുസ്മരണവും ഈദ് സംഗമവും’ സംഘടിപ്പിച്ചു
Monday, July 11, 2016 5:10 AM IST
കുവൈത്ത് സിറ്റി: വനിതാവേദി കുവൈറ്റ് ഫഹാഹീൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ’കാവാലം അനുസ്മരണവും ഈദ് സംഗമവും’ സംഘടിപ്പിച്ചു. മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫഹാഹീൽ യൂണിറ്റ് അംഗം സുമിത വിശ്വനാഥിന്റെ ആമുഖത്തോടെ ആരംഭിച്ചു. വനിതാവേദി കുവൈത്ത് കേന്ദ്രകമ്മറ്റിഅംഗം സുമതി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് വനിതാവേദി ഫഹാഹീൽ യൂണിറ്റ് കൺവീനർ അമ്പിളി പ്രമോദ് സ്വാഗതം ആശംസിച്ചു. അന്തരിച്ച നാടകകൃത്തും കവിയുമായ കാവാലം നാരായണപ്പണിക്കരെ കുറിച്ചുള്ള അനുസ്മരണ കുറിപ്പ് കേന്ദ്രകമ്മറ്റിഅംഗം ശ്യാമള നാരയണൻ അവതരിപ്പിച്ചു. വനിതാവേദി കുവൈത്ത് പ്രസിഡൻറ് ശാന്ത ആർ .നായർ മുഖ്യ പ്രഭാഷണം നടത്തി. ഫഹാഹീൽ യൂണിറ്റ് അംഗം അംബിക പദ്മകുമാർ യോഗത്തിൽ ‘ഈദ് സന്ദേശം’ നൽകി. പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് വനിതാവേദി കുവൈത്ത് ആക്ടിംഗ് സെക്രട്ടറി ലിജി സാന്റോ, കേന്ദ്രകമ്മറ്റി അംഗം സജിത സ്കറിയ എന്നിവർ സംസാരിച്ചു. ഫഹാഹീൽ യൂണിറ്റ് ജോയിൻറ് കൺവീനർ മായ ബിജോ യോഗത്തിൽ സംബന്ധിച്ചവർക്ക് നന്ദി രേഖപ്പെടുത്തി.

പരിപാടിയുടെ ഭാഗമായി അംഗങ്ങളുടേയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. വനിതാവേദി അംഗങ്ങൾ തന്നെ ഒരുക്കിയ വിഭവസമൃദമായ ഭക്ഷണത്തോടെയാണ് പരിപാടികൾ അവസാനിച്ചത്. വനിതാവേദി കുവൈറ്റ് പ്രവർത്തകരും കല കുവൈറ്റ് പ്രവർത്തകരും പങ്കെടുത്ത പരിപാടിക്ക് വനിതാവേദി കുവൈത്ത് വൈസ് പ്രസിഡന്റ് ഷെറിൻ ഷാജുവും ഫഹാഹീൽ യൂണിറ്റ് കൺവീനർ ദേവി സുഭാഷും നേതൃത്വം നൽകി.

<യ> റിപ്പോർട്ട്: സലിം കോട്ടയിൽ