ഡോ. യൂഹാനോൻ മാർ മിലിത്തിയോസിനു ന്യൂജേഴ്സിയിൽ ഊഷ്മള സ്വീകരണം
Monday, July 11, 2016 5:10 AM IST
ന്യൂജേഴ്സി: അമേരിക്കയിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന ഓർത്തഡോക്സ് സഭയുടെ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസിന് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഒ.ഏ. ഉൃ. ഥൗവമിീി ങമൃ ങലഹലശേൗെ ങലേൃീുീഹശമേി) ന്യൂജേഴ്സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ടേെ. ആമശെഹശീെഏൃലഴീൃശീെ ഛൃവേീറീഃ ഇവൗൃരവ) ദേവാലയത്തിൽ ഊഷ്മളസ്വീകരണം നൽകി.

പരിശുദ്ധ പിതാവ് നേതൃത്വം നൽകിയ പ്രഭാതപ്രാർഥനയിലും വിശുദ്ധകുർബാനയിലും സംബന്ധിക്കുവാനും, കുടുംബസമേതം പങ്കുചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഇടവകാംഗങ്ങൾ എല്ലാവരും എത്തിയിരുന്നു. സി.സി. മാത്യു അച്ചനും വിജയ് തോമസ് അച്ചനും സഹകാർമികരായി പരിശുദ്ധ കുർബാനയിൽ പങ്കെടുത്തു.

ഇടവകയിൽനിന്ന് ഈ വർഷം ഗ്രാജ്വേറ്റ് ചെയ്ത വിദ്യാർഥികളെ തിരുമേനി അനുമോദിക്കുകയും, അവർ നേർവഴിയിൽ വളരാൻ ദൈവകൃപ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

അനു ഷാജൻ നൽകിയ സ്നേഹവിരുന്നിൽ തുടങ്ങി, തിരുമേനിയുടെ ജന്മദിനം ഇടവകാംഗങ്ങൾ കേക്ക്മുറിച്ച് ഭംഗിയായി ആഘോഷിച്ചു. നിങ്ങളുടെ ഈ സ്നേഹപ്രകടനം എന്നെ കൂടുതൽ വിനയാന്വിതനാക്കുന്നുവെന്നും, ഇടവകാംഗങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു എന്നും തിരുമേനി എടുത്തു പറഞ്ഞു.

ഈ ഇടവകയിലെ വിശ്വസികൾക്ക് പരിശുദ്ധ മിലിത്തിയോസ് തിരുമേനി ഒരുനല്ല ഇടയനും, നേരിന്റെവഴികാട്ടിയും ആണെന്നു ദേവാലയ സെക്രട്ടറി സന്തോഷ് തോമസ് തന്റെ നന്ദി പ്രസംഗത്തിൽ ഊന്നി പറഞ്ഞു.

ട്രഷറർ വർഗീസ് തോമസ് (അജി), പള്ളി മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ മുതലായവർ തിരുമേനിയുടെ സന്ദർശനം ഒരു ആഘോഷമാക്കി മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. ന്യൂജേഴ്സിയിൽ നിന്ന് ഷാജി കുളത്തിങ്കൽ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം