ഹാർട്ട്ഫോർഡ് സീറോ മലബാർ മിഷനിൽ പ്രഥമ ദിവ്യകാരുണ്യസ്വീകരണം ഭക്‌തിസാന്ദ്രമായി
Monday, July 11, 2016 5:09 AM IST
ഹാർട്ട്ഫോർഡ്: സെന്റ് തോമസ് സീറോ മലബാർ മിഷനിലെ ഈവർഷത്തെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഭക്‌തിസാന്ദ്രമായി. ജൂൺ 18–നു രാവിലെ 10.30–നു മിഷൻ ഡയറക്ടർ ഫാ. ജോസഫ് പുള്ളിക്കാട്ടിൽ ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു.

ദേവാലയത്തിലെ ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ ബേബി മാത്യു കുടക്കച്ചിറ, ജോർജ് ജോസഫ് ചെത്തികുളം, പാരീഷ് കൗൺസിൽ അംഗം മാത്യൂസ് കല്ലുകുളം എന്നിവരും ഗായകസംഘത്തിലെ ഡെസ്റ്റർ നെറോണ, നീന ആൻ തോമസ്, മെറിൻ മാത്യൂസ് എന്നിവരും നേതൃത്വം നൽകി. തുടർന്ന് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച അലീന ജോസ്, കാർലിൻ ടോണി, ജെയ്സൺ അബ്രഹാം എന്നിവരെ അനുമോദിക്കുന്നതിനായി വിരുന്നു സത്കാരവും കലാപരിപാടികളും സംഘടിപ്പിച്ചു.

ചടങ്ങിൽ ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ സംബന്ധിച്ചു. സൺഡേ സ്കൂൾ കോ–ഓർഡിനേറ്റർ മഞ്ജു ഏബ്രഹാം മാതിരംപുഴ, സിസ്റ്റർ തെരേസ് ഡി.ബി.എസ്, ലീന ഷാചി, എലിസബത്ത് ബോഡെറ്റ് കൊറെയാ എന്നിവരാണു കുട്ടികളെ ദിവ്യകാരുണ്യത്തിനായി ഒരുക്കിയത്.

ഇടവക തിരുനാളിനോടനുബന്ധിച്ച് ഓഗസ്റ്റ് ഏഴിനു ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയിൽ ഈ കുട്ടികൾ ഉൾപ്പടെ ഒമ്പതു പേർ പിതാവിൽനിന്നു സൈ്‌ഥര്യലേപനം സ്വീകരിക്കും.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം