കെവി ടിവി ഫിലിം അവാർഡ് നിശ ജൂലായ് 23ന്
Monday, July 11, 2016 5:07 AM IST
ഷിക്കാഗോ: അമേരിക്കയിൽ ആദ്യമായി അരങ്ങേറുന്ന കെവി ടിവി ഫിലിം അവാർഡ് സംഗീത വിസ്മയമാകും. ജൂലൈ 23–നു (ശനിയാഴ്ച) വൈകുന്നേരം ഷിക്കാഗോയിലെ പ്രസിദ്ധമായ ഗെയ്റ്റ് വെ (കപ്പർണിക്കസ്) തിയേറ്ററിൽ മലയാളം സിനിമാ ലോകത്തെ മിന്നും താരങ്ങൾ എത്തുമ്പോൾ കാണികളെ കാത്തിരിക്കുന്നത് ഇതുവരെയും അമേരിക്കൻ മലയാളികൾ ദർശിച്ചിട്ടില്ലാത്ത സംഗീതവിരുന്നായിരിക്കും. ദേശീയ അവാർഡ് ജേതാവും ചാർളി, എന്നു നിന്റെ മൊയ്തീൻ, ടൂ കണ്ട്രീസ് എന്നീ സിനിമകൾ അടക്കം നിരവധി സിനിമകളിലെ സംഗീത സംവിധാനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ഗോപീ സുന്ദർ, ഗായകൻ വിജയ് യേശുദാസ് എന്നിവർ ഒന്നിക്കുന്നു. ലണ്ടൻ സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്നും പഠിച്ചിറങ്ങി, കേരളത്തിലെ സംഗീത സദസ്സുകളുടെ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി മാറികാഴിഞ്ഞിരിക്കുന്ന വില്ല്യം ഫ്രാൻസിസും, ആലപ്പുഴയിൽ നിന്നും എത്തി കേരളത്തിലും കേരളത്തിനു പുറത്തും നിരവധി സ്റ്റേജുകളിൽ ഫ്ളൂട്ടിലും സാക്സോഫോണിലും കഴിവ് തെളിയിട്ടുള്ള ജോസി ആലപ്പിയും, അമേരിക്കയിൽ കർണാട്ടിക്, ഹിന്ദുസ്‌ഥാനി, വെസ്റ്റേൺ ഫ്യൂഷനിലൂടെ താളവിസ്മയം തീർത്തുകൊണ്ട് നിരവധി സ്റ്റേജുകളിൽ മലയാളിയുടെ സ്വകാര്യ അഹങ്കാരമായി മാറി കഴിഞ്ഞിരിക്കുന്ന ജോമി ജോർജും സംഗീത വിരുന്നിനു പശ്ചാത്തലമേകുവാനായി സ്റ്റേജ് കീഴടക്കാൻ എത്തുമ്പോൾ അമേരിക്കൻ മലയാളികളെ സംബധിച്ചിടത്തോളം ഇത് ഒരു ഉജ്വല സംഗീത വിരുന്നു ആസ്വദിക്കുവാനുള്ള അവസരമാകും.

പരിപാടിയുടെ ടിക്കറ്റുകൾക്ക് ഇതിനകം തന്നെ വൻ സ്വീകാര്യതായാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഷിക്കാഗോ നോർത്ത് സബർബുകളിലെ പ്രമുഖ ഇന്ത്യൻ സ്റ്റോറുകളായ പി ആൻഡ് പി, കൈരളി ഫുഡ്സ്, മലബാർ കേറ്ററിംഗ്, മഹാരാജ ഫുഡ്സ്, ഇലൈറ്റ്സ് കേറ്ററിംഗ് എന്നിവടങ്ങളിലും ഓൺലൈനിലും <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ംംം.സലൃമഹമ്ീശരല.ശി, ംംം.സിമിമ്യമ്ീശരല.രീാ, ംംം.സീേമ്യേമാ്ീശരല.രീാ) ടിക്കറ്റുകൾ ലഭ്യമാണ്. പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക സാജു കണ്ണമ്പള്ളി: 847 791 1824 അനിൽ മറ്റത്തികുന്നേൽ: 773280363.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം