ബ്രെക്സിറ്റ്: ജർമനിയിലും ഹിതപരിശോധന വേണം: ഇടതുപക്ഷം
Saturday, July 9, 2016 8:19 AM IST
ബെർലിൻ: ബ്രെക്സിറ്റ് ഹിതപരിശോധന പോലൊന്ന് ജർമനിയിലും നടത്തണമെന്നു ഇടതുപക്ഷ പാർട്ടിയായ ദി ലിങ്കെ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ ചാൻസലർ ആംഗല മെർക്കൽ ധാർഷ്‌ടം കാണിക്കുന്നത് എന്തിനാണെന്നും ദി ലിങ്കെ ഡെപ്യൂട്ടി നേതാവ് സാറ വേഗൻനെറ്റ് ചോദിച്ചു. രാജ്യത്തെ മൂന്നാമത്തെ വലിയ പാർട്ടിയാണ് ദി ലിങ്കെ. സാറ അതിന്റെ എംപിയും.

നിലവിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനൊപ്പം പോളണ്ടിൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് മെർക്കൽ. അതിനാൽ തന്നെ സാറയുടെ ആവശ്യത്തോടു ഇതുവരെ പ്രതികരിച്ചിട്ടില്ല.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ