ഷിക്കാഗോ മലയാളി അസോസിയേഷൻ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
Saturday, July 9, 2016 8:11 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈവർഷത്തെ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഈവർഷം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മലയാളി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കം. അപേക്ഷാഫോറവും വിശദമായ നിബന്ധനകളും മറ്റു വിവരങ്ങളും സംഘടനയുടെ വെബ്സൈറ്റിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.രവശരമഴീാമഹമ്യമഹലലമൈീരശമശേീി.ീൃഴ ലഭ്യമാണ്.

വിദ്യാഭ്യാസ പുരസ്കാരത്തിന്റെ നടത്തിപ്പിലേക്കായി ജേക്കബ് മാത്യു പുറയംപള്ളിൽ, സാബു നടുവീട്ടിൽ എന്നിവർ അടങ്ങിയ കമ്മിറ്റി രൂപീകരിച്ചതായി പ്രസിഡന്റ് ടോമി അംബേനാട്ടും സെക്രട്ടറി ബിജി മാണിയും അറിയിച്ചു.

എസിറ്റി സ്കോർ കൂടാതെ വിദ്യാർഥികളുടെ കലാപരവും കായികവുമായ നേട്ടങ്ങളും സാമൂഹിക സേവനവും പരിഗണിച്ചായിരിക്കും സ്കോളർഷിപ്പ് നൽകുക. പുരസ്കാരത്തിന് അർഹനാകുന്ന വിദ്യാർഥിക്ക് സാബു നടുവീട്ടിൽ സ്പോൺസർ ചെയ്യുന്ന മെമ്മോറിയൽ സ്കോളർഷിപ്പായിരിക്കും ലഭിക്കുക.

താത്പര്യമുള്ള ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂർത്തിയാക്കിയ അപേക്ഷാഫോറവും അതിന്റെ കൂടെ സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റിന്റെ കോപ്പികളും, മറ്റു വിവരങ്ങളും ഓഗസ്റ്റ് 20–നു മുമ്പായി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഇങഅ ടരീഹീൃവെശു, ഇ/ീ ഖമരീയ ങമവേലം, 611 ഠവീാുെീി ആഹ്റ, ആൗളളമഹഹീ ഏൃീ്ല, കഘ 60089, (ഠലഹ: 847 530 0108) എന്ന വിലാസത്തിൽ അയയ്ക്കുക.

സെപ്റ്റംബർ 10നു നടക്കുന്ന സിഎംഎ ഓണാഘോഷത്തിൽ പുരസ്കാരം സമ്മാനിക്കും.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം