സൂറിച്ച് ഫെസ്റ്റ് സമാപിച്ചു
Saturday, July 9, 2016 5:39 AM IST
സൂറിച്ച്: മൂന്നു ദിവസം നീണ്ട സൂറിച്ച് ഫെസ്റ്റിനു സമാപനമായി. വെള്ളിയാഴ്ച ആരംഭിച്ച സൂറിച്ച് മഹോത്സവം മൂന്നു വൻ കരിമരുന്നു പ്രകടനത്തോടെയാണ് സമാപിച്ചത്.

മോശം കാലാവസ്‌ഥയിലും വൻ ജനാവലി ഉത്സവത്തിൽ പങ്കെടുത്തു. ഏകദേശം 20 ലക്ഷം പേരാണ് ഈ വർഷത്തെ ഫെസ്റ്റിവലിൽ പങ്കെടുത്തത്. പൊതുവേ ശാന്തമായിരുന്ന സൂറിച്ച് ഫെസ്റ്റിൽ അനിഷ്‌ട സംഭവങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല.

മൂന്നു ദിവസങ്ങളിലായി സൂറിച്ച് തടാകക്കരയിലേക്ക് ഒഴുകിയെത്തിയ വൻ ജനാവലി വൻ ആഘോഷത്തിമിർപ്പിലായിരുന്നു. പാട്ടും ഡാൻസും മറ്റു വിനോദങ്ങളിലുമേർപ്പെട്ട് മൂന്നു ദിവസങ്ങൾ അവർ തള്ളി നീക്കി. സുരക്ഷിത കാരണങ്ങളാൽ ഫെസ്റ്റ് നടക്കുന്നതിന്റെ പരിസര പ്രദേശങ്ങളിൽ നിന്നും 420 ഓളം രോഗികളെ മാറ്റിപാർപ്പിച്ചിരുന്നു. 67 പേരെ ആശുപത്രികളിലേക്ക് മാറ്റി.

ഞായറാഴ്ച രാത്രി ലിൻഡൻ ഹോപ്പ പാലത്തിൽ നിന്നും സൂറിച്ച് തടാകത്തിലേക്ക് ഏഴു മീറ്റർ ആഴത്തിലേക്ക് മുങ്ങിയ 20 കാരനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ