മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന്റെ പ്രസക്‌ത ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള യൂട്യൂബ് വീഡിയോ പുറത്തിറങ്ങി
Saturday, July 9, 2016 5:38 AM IST
ലണ്ടൻ: മാഞ്ചസ്റ്റർ തിരുനാളിന്റെ പ്രസക്‌ത ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോ പുറത്തിറങ്ങി. ജൂലൈ ഒന്നിനു നടന്ന ബിജു നാരായണന്റെ ഗാനമേളയും രണ്ടിനു നടന്ന തിരുനാൾ കുർബാനയും പ്രദക്ഷിണവും മറ്റു പരിപാടികളും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

ഗാനമേളയുടെ പ്രസക്‌ത ഭാഗങ്ങൾ അര മണിക്കൂറിലും തിരുനാൾ കുർബാനയും പ്രദക്ഷിണവും എല്ലാം ഒന്നര മണിക്കൂർ നീണ്ട വീഡിയോയിലും ഉൾപ്പെടുത്തിയിരിക്കുന്നു. ടോണി കോച്ചേരി, ജിബിൽ ജോൺ എന്നിവരാണ് കാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.

മാർ ജോർജ് പുന്നക്കോട്ടിൽ, ഷ്രൂഷ്ബറി ബിഷപ് മാർക് ഡേവീസ് എന്നിവർ മുഖ്യ കാർമികത്വം വഹിച്ച തിരുനാൾ കുർബാനയിൽ ഷ്രൂഷ്ബറി വികാരി ജനറാൾ മോൺ. മൈക്കിൾ ഗാനൻ, യുകെ സീറോ മലബാർ കോഓർഡിനേറ്റർ റവ.ഡോ തോമസ് പറയടിയിൽ അടക്കം നിരവധി വൈദികർ സഹകാർമികരായി. തിരുനാൾ തിരുക്കർമങ്ങളും പ്രദക്ഷിണവും എല്ലാം ഭക്‌തി സാന്ദ്രമായപ്പോൾ ആയിരങ്ങൾക്ക് തിരുനാൾ ആത്മീയ നിർവൃതിയും പകർന്നു നൽകി.

ഇടവക വികാരി റവ. ഡോ.ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച 101 അംഗ തിരുനാൾ കമ്മിറ്റിയാണ് ആഘോഷങ്ങൾക്കു നേതൃത്വം നൽകിയത്.

ജൂലൈ ഒന്നിന് ഫോറം സെന്ററിൽ നടന്ന ബിജു നാരായണന്റെ ഗാനമേളയിൽ നിന്നുള്ള പ്രസക്‌ത ഭാഗങ്ങൾ കാണുന്നതിന് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>വേേുെ://്യീൗേൗ.യല/ബഛ1ണം്വണമീഡഅ?ഹശെേ=ഘഘഢഉിഇഥഃജമഋഒേഒഅ5ാചഇഎഷേേം

ജൂലൈ രണ്ടിലെ പ്രധാന തിരുന്നാൾ ദിനത്തിലെ പ്രസക്‌ത ഭാഗങ്ങൾ കാണുന്നതിന് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>വേേുെ://്യീൗേൗ.യല/്ഹദഗഛഘഗശജവര?ഹശെേ=ഘഘഢഉിഇഥഃജമഋഒേഒഅ5ാചഇഎഷേേം

തിരുനാൾ ഹൈലൈറ്റ്സ് ഉൾപ്പെടുത്തിയ വീഡിയോ കാണുന്നതിന് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>വേേുെ://്യീൗേൗ.യല/ഹിബഎഅറടഥഎ5ഥ

<ആ>റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ