ഈദ് സംഗമം നടത്തി
Saturday, July 9, 2016 5:37 AM IST
ദോഹ: ഉദുമ പടിഞ്ഞാർ മൊഹിയുദ്ദീൻ ജമാഹത്ത് ഖത്തർ കമ്മിറ്റി ഈദ് സംഗമം നടത്തി. ദോഹ അൽനഖീൽ ഹാളിൽ നടന്ന പരിപാടിയിൽ മുതിർന്ന പ്രവർത്തകരുടെ പഴയകാല പെരുന്നാൾ അനുഭവങ്ങൾ പങ്കുവയ്ക്കലും പുതിയ തലമുറയുടെ മാപ്പിള പാട്ടുകളും പ്രസംഗങ്ങളും ഒത്തുചേർന്നവർക്ക് പ്രവാസ ജീവിതത്തിൽ നവ്യാനുഭവമായി.

നസീർ കോട്ടക്കുന്നിന്റെ പ്രാർഥനയോടെ ആരംഭിച്ച ഈദ് സംഗമത്തിൽ ടി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജാഫർ തച്ചരക്കുന്നു, ലത്തീഫ്, എസ്.വി. റൗഫ്, കെ.എ. സലാം, നസീർ, നാസർ, ഇക്ബാൽ, കെ.വി. സലാം തുടങ്ങിയവർ മാപ്പിളപ്പാട്ടുകൾ ആലപിച്ചു. അബ്ദുല്ല കല്ലിങ്കൽ, ഹസൻ മില്ലത്ത്, ബഷീർ, ഷാഫി, എ.എം. സംഷുദ്ദിൻ, അൽത്താഫ്, മുഹമ്മദ് അലി, അബ്ദുല്ല കോട്ടകുന്ന്, കെ.എ. അബ്ബാസ്, ഫൈസൽ, യാസർ, അസ്ലം തായത്ത്, ഇംതിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.