‘പ്രവാസികൾക്ക് ആശ്വാസം പകരുന്ന ബജറ്റ്’
Saturday, July 9, 2016 5:36 AM IST
ഡാളസ്: കേരളത്തെ രക്ഷിക്കാനുള്ള ഇടതു സർക്കാരിന്റെ ശ്രമമായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ കാണാവുന്നതാണെന്നു അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എബി തോമസ് അഭിപ്രായപ്പെട്ടു.

സാമ്പത്തികനയത്തിന്റെ പതിവ് മുൻഗണനകൾക്കൊപ്പം പുതിയ സാമൂഹിക വിവേകങ്ങൾ കൂടി കണക്കിലെടുത്തു കൊണ്ടുള്ള ബജറ്റ് എന്നതിലുപരി സംസ്‌ഥാനത്തിന്റെ സാമ്പത്തികചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ലാത്ത രീതിയിൽ സ്ത്രീകൾക്കും ഭിന്നലിംഗക്കാർക്കും പ്രത്യേക പ്രാധാന്യം നൽകുന്ന ബജറ്റ് അവതരിപ്പിച്ചു ധനകാര്യമന്ത്രി തന്റെ വകുപ്പിന്റ ശ്രേഷ്ഠത എടുത്തു കാട്ടിയതായി തോമസ് അഭിപ്രായപ്പെട്ടു.

എന്നെന്നും അവഗണന മാത്രം കൊടുത്തിട്ടുള്ള പ്രവാസികളോട് പുതിയ ബജറ്റിൽ പുനരുദ്ധാരണ പാർപ്പിട പദ്ധതിയിലേക്ക് നിലവിലുള്ള 12 കോടിയിൽ നിന്നും 24 കോടിയിലേക്കു ബജറ്റ് തുക ഉയർത്തിയതിലൂടെ പ്രവാസികളുടെ സ്നേഹാദരവ് പിടിച്ചു പറ്റിയതായി എബി തോമസ് അറിയിച്ചു.