ജർമനിയിൽനിന്നു യുകെയിലേക്കുള്ള കയറ്റുമതി കുറയും
Friday, July 8, 2016 8:18 AM IST
ബെർലിൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു പിൻമാറുന്ന സാഹചര്യത്തിൽ, ജർമനിയിൽനിന്നു ബ്രിട്ടനിലേക്കുള്ള കയറ്റുമതിയിൽ ഗണ്യമായ കുറവു വരുമെന്നു വിലയിരുത്തൽ.

ഈ വർഷം കയറ്റുമതിയിൽ അഞ്ചു ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്ന സ്‌ഥാനത്ത്, ഒരു ശതമാനം കുറവാണ് പുതിയ പ്രവചനം. ജർമൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് അവലോകനം നടത്തിയിരിക്കുന്നത്.

ബ്രിട്ടനിലേക്കു കയറ്റുമതി നടത്തുന്ന 5600 വ്യവസായ സ്‌ഥാപനങ്ങളിൽ നടത്തിയ സർവേയുടെ അടിസ്‌ഥാനത്തിലാണ് ഡിഐഎച്ച്കെയുടെ വിലയിരുത്തലുകൾ. നിലവിൽ ജർമനിയുടെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി വിപണിയാണ് ബ്രിട്ടൻ. കഴിഞ്ഞ വർഷം ബ്രിട്ടൻ ജർമനിയിൽ നിന്ന് 89 ബില്യൻ യൂറോയ്ക്കുള്ള ഉത്പന്നങ്ങൾ വാങ്ങിയിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ