ഫാമിലി കോൺഫറൻസ്: ടൈംടേബിൾ തയാറായി
Friday, July 8, 2016 8:14 AM IST
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിലെ പരിപാടികളുടെ സമയക്രമങ്ങൾ തയാറായി.

ജൂലൈ 13 (ബുധൻ) മുതൽ 16 (ശനി) വരെ അപ്സ്റ്റേറ്റ് ന്യൂയോർക്കിലുള്ള ഓണേഴ്സ് ഹേവൻ റിസോർട്ടിലാണ് കോൺഫറൻസ്. ബുധൻ ഉച്ചകഴിഞ്ഞ് രണ്ടിനാണ് കോൺഫറൻസ് ചെക്ക് ഇൻ തുടങ്ങുന്നത്. ആറിനു ഘോഷയാത്ര തുടങ്ങും. വൈകുന്നേരം 7.30–ന് അറ്റ്ലാന്റിക്ക് കോൺഫറൻസ് ഹാളിൽ പ്രാർഥനയോടെ പരിപാടികൾക്ക് തുടക്കമാകും തുടർന്ന് ഉദ്ഘാടനസമ്മേളനം. രാത്രി 8.30 മുതൽ 10 വരെ ഏയ്ഞ്ചൽ മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേള. റെജി (ജോസഫ് പാപ്പൻ) നേതൃത്വം നൽകും. രാത്രി 10നു ബോൺഫയർ ക്യാംപ് ഫയർ. രാത്രി 11–ന് ആദ്യദിന പരിപാടികൾക്കു സമാപനം.

രണ്ടാം ദിനമായ 14നു (വ്യാഴം) രാവിലെ 6.15നു പ്രാർഥനയോടെ തുടക്കം. പ്രഭാതഭക്ഷണത്തിനുശേഷം ഒൻപതിനു പസിഫിക്ക് കോൺഫറൻസ് ഹാളിൽ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത മുതിർന്നവർക്കായി പ്രസംഗം നടത്തും. അതേ സമയത്തുതന്നെ എംജിഒസിഎസ്എമ്മിനു വേണ്ടി അറ്റ്ലാന്റിക്ക് ഹാളിൽ ഫാ. ക്രിസ്റ്റഫർ മാത്യു പ്രഭാഷണം നടത്തും. സൺഡേ സ്കൂൾ കുട്ടികൾക്കുവേണ്ടി എലിസബത്ത് ജോയി നേതൃത്വം നൽകും. ലഘുഭക്ഷണത്തെ തുടർന്നു എല്ലാ വിഭാഗക്കാർക്കും വേണ്ടി ഗ്രൂപ്പ് ഡിസ്കഷൻ നടത്തും. 12നു മധ്യാഹ്നപ്രാർഥന. തുടർന്നു ഉച്ചഭക്ഷണം. ഉച്ചകഴിഞ്ഞ് രണ്ടിന് വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സൂപ്പർസെഷനുകൾ ആരംഭിക്കും. ഫാസ്റ്റിംഗ് ആൻഡ് ഫീസ്റ്റിംഗ് എന്ന വിഷയത്തിലൂന്നി മാർ നിക്കോളോവോസ് സെഷനു നേതൃത്വം നൽകും. വെളിപാട് പുസ്തകവും ഓർത്തഡോക്സ് ആരാധനാക്രമവും എന്ന വിഷയത്തിലൂന്നി ഫാ. സുജിത് തോമസ് നേതൃത്വം നൽകും. മൂന്നിനു ഗ്രൂപ്പ് ഫോട്ടോ സെഷൻ. 3.30–ന് ഇൻഡോർ ടെന്നീസ് കോർട്ടിലും ക്യാമ്പ് ഫയർ ഏരിയയിലുമായി സ്പോർട്സ് മത്സരങ്ങൾ നടക്കും. വൈകുന്നേരം 5.30–ന് ഡിന്നർ. തുടർന്ന് ഗായകസംഘം ഗാനങ്ങൾ ആലപിക്കും. ഏഴിനു അറ്റ്ലാന്റിക്ക് ഹാളിൽ സന്ധ്യാപ്രാർത്ഥന. 7.30–ന് അറ്റ്ലാന്റിക്കിൽ ഡിവോഷണൽ അഡ്രസ്. രാത്രി എട്ടു മുതൽ വെറൈറ്റി എന്റർടെയ്ൻമെന്റ്സ്.

15നു (വെള്ളി) രാവിലെ ഏഴിന് പസിഫിക്ക് ഹാളിൽ മലയാളത്തിലും അറ്റ്ലാന്റിക്ക് ഹാളിൽ ഇംഗ്ലീഷിലും പ്രഭാതപ്രാർഥന. 7.45–ന് ഗായകസംഘം ഗാനങ്ങൾ ആലപിക്കും. തുടർന്നു പ്രഭാതഭക്ഷണം. ഉപവാസം അനുഷ്ഠിക്കുന്നവർക്കായി ധ്യാനം. ഒമ്പതിന് മുതിർന്നവർക്കുവേണ്ടി പസിഫിക്ക് ഹാളിൽ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത നടത്തുന്ന പ്രസംഗപരമ്പരയുടെ രണ്ടാം ഭാഗം. എംജിഒസിഎസ്എമ്മിനുവേണ്ടി അറ്റ്ലാന്റിക്ക് ഹാളിൽ ഫാ. ക്രിസ്റ്റഫർ മാത്യു പ്രസംഗിക്കും. കുട്ടികൾക്കുവേണ്ടി 2.3.4 സമ്മിറ്റുകളിൽ എലിസബത്ത് ജോയിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ. തുടർന്നു 11നു ഗ്രൂപ്പ് ഡിസ്കഷൻ, മധ്യാഹ്നപ്രാർഥന. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം രണ്ടു മണിയോടു കൂടി സൂപ്പർ സെഷൻ രണ്ടാം ഘട്ടം ആരംഭിക്കും. പസിഫിക്ക് ഹാളിൽ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത നയിക്കുന്ന ഓപ്പൺ ഫോറം. സമ്മിറ്റ് രണ്ടിൽ എലിസബത്ത് ജോയി സംസാരിക്കും. കോൺഫറൻസ് റൂം നാലിൽ അമേരിക്കൻ ഭദ്രാസനവും മിഷൻ ദേവാലയങ്ങളും എന്ന വിഷയത്തിൽ ഫാ. ക്രിസ്റ്റഫർ മാത്യു സംസാരിക്കും. വൈകുന്നേരം നാലിനു ക്ലർജി അസോസിയേഷൻ, ബസ്കിയാമ അസോസിയേഷൻ, സൺഡേ സ്കൂൾ, മർത്തമറിയം എന്നിവകളുടെ യോഗം ചേരും. അത്താഴത്തിനുശേഷം സന്ധ്യാപ്രാർഥന, ക്വയർ എന്നിവ നടക്കും. തുടർന്നു 7.45–നു മുതിർന്നവർ, ഫോക്കസ്, എംജിഒസിഎസ്എം, ചിൽഡ്രൻ വിഭാഗത്തിൽ ധ്യാനയോഗങ്ങൾ വിവിധ ഹാളുകളിലായി നടക്കും. 8.30–ന് കുമ്പസാരം.

സമാപന ദിവസമായ 16നു (ശനി) രാവിലെ വിശുദ്ധ കുർബാന അറ്റ്ലാന്റിക്ക് ഹാളിൽ രാവിലെ 6.45നു നടക്കും. ഒൻപതിനു സമാപന സമ്മേളനം. 10ന് ബ്രഞ്ച്. 11നു ചെക്ക് ഔട്ട്.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ