ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നിഷേധിച്ചു ന്യൂസിലൻഡ്
Friday, July 8, 2016 5:44 AM IST
വെല്ലിംഗ്ടൺ: ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾക്ക് ന്യൂസിലൻഡ് വീസ നിഷേധിച്ചുവെന്നു റിപ്പോർട്ട്. പല സ്‌ഥാപനങ്ങളിലും രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അവിടെ പഠിക്കാനല്ല വരുന്നതെന്നാണു ഇമിഗ്രേഷൻ ന്യൂസിലൻഡ് അധികൃതർ വിശ്വസിക്കുന്നതെന്നു റേഡിയോ ന്യൂസിലാൻഡ് റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ 51 വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തങ്ങൾക്കു ലഭിച്ച പകുതിയിലധികം അപേക്ഷകളും നിരസിക്കുകയാണുണ്്ടായത്. കഴിഞ്ഞ ആറു മാസത്തെ കണക്കുകളാണിത്. അപേക്ഷിക്കുന്ന മിക്കവർക്കും പഠിക്കാൻ ഉദ്ദേശമില്ലെന്നോ അല്ലെങ്കിൽ രാജ്യത്തു ജീവിക്കാനുള്ള വരുമാനമുള്ളവരല്ലെന്നോ ആണു അധികൃതരുടെ കണ്്ടെത്തൽ. ഇത്തരക്കാർക്കു അനുമതി നല്കിയാൽ യഥാർഥ വിദ്യാർഥികൾക്കു അവസരം നിഷേധിക്കപ്പെടുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.