സ്വിറ്റ്സർലൻഡിൽ ബുർഖ ധരിച്ചാൽ പിഴയൊടുക്കണം
Friday, July 8, 2016 5:11 AM IST
ബേൺ: മുസ്ലിം സ്ത്രീകൾ ബുർഖ ധരിക്കുന്നതു വിലക്കിക്കൊണ്ടുള്ള വിവാദ നിയമവുമായി സ്വിറ്റ്സർലൻഡ് സർക്കാർ. ജൂലൈ എട്ടു (വെള്ളി) മുതലാണു നിയമം പ്രാബല്യത്തിലായത്.

എന്നാൽ, തങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നുവെന്നു ചൂണ്ടിക്കാണിച്ച് സ്വിറ്റ്സർലൻഡിലെ മുസ്ലിം ജനത പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

ടിസിനോയിലെ 65 ശതമാനത്തോളം വരുന്ന റോമൻ കത്തോലിക്കരുടെ പിന്തുണയോടെയാണു ബുർഖയ്ക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തുന്നത്.

നിയമം ലംഘിച്ച് ബുർഖ ധരിക്കുന്നവരിൽനിന്ന് 180 പൗണ്ടാണ് പിഴയിനത്തിൽ (ഏകദേശം 15,660 രൂപ) ഈടാക്കാനാണ് നീക്കം.

ബുർഖ ധരിക്കുന്ന മുസ്ലിം സ്ത്രീകളിൽനിന്ന് 8000 പൗണ്ടാണ് പിഴയിനത്തിൽ ഈടാക്കുകയെന്നു സ്വിസ് സർക്കാർ ഇതിനകം തന്നെ വ്യക്‌തമാക്കിക്കഴിഞ്ഞു. നൂറ എല്ലിക്കും നെക്കാസിനുമെതിരേ കാമ്പയിൻ നടത്തിയ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളാണു ബുർഖ നിരോധന നിയമം പാസാക്കുന്നതിനുള്ള കരുക്കൾ നീക്കിയത്.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ