ജസോളയിൽ ഈവനിംഗ് വിജിൽ ജൂലൈ ഒൻപതിന്
Friday, July 8, 2016 5:10 AM IST
ന്യൂഡൽഹി: ജസോള ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ ജൂലൈ ഒൻപതിനു (ശനി) വൈകുന്നേരം അഞ്ചു മുതൽ രാത്രി 9.30 വരെ വിശുദ്ധ കുർബാന, നൊവേന, ബൈബിൾ പ്രഘോഷണം, ആരാധന, ജാഗരണ പ്രാർഥന എന്നിവ നടക്കും. ഫാ. മാത്യു കൊച്ചുവീട്ടിൽ, ഫാ. ബാബു കട്ടക്കയം എന്നിവരാണ് നയിക്കുന്നത്. ഫൊറോന വികാരി ഫാ.ജേക്കബ് നങ്ങേലിമാലിൽ ഫാ. വിനോദ് മൂഞ്ഞേലി എന്നിവർ നേതൃത്വം നല്കും.

<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്