എംഎംസിഎ ഏകദിന വിനോദയാത്ര ജൂലൈ ഒൻപതിന്
Friday, July 8, 2016 5:09 AM IST
മാഞ്ചസ്റ്റർ: മലയാളി കൾചറൽ അസോസിയേഷൻ (എംഎംസിഎ) സംഘടിപ്പിക്കുന്ന ഏകദിന വിനോദയാത്ര ജൂലൈ ഒൻപതിനു (ശനി) നടക്കും. രാവിലെ 9.30ന് വിഥിൻഷോ വുഡ്ഹൗസ് ലൈനിലുള്ള സെന്റ് ജോൺസ് സ്കൂളിനു മുമ്പിൽനിന്നും നോർത്ത് വെയിൽസിലൂടെയാണു സംഘാംഗങ്ങൾ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

യുകെയിലെ പ്രവാസ ജീവിതത്തിനിടയിലെ തിരക്കുകളും പിരിമുറുക്കങ്ങളും ഒരു ദിവസത്തേയ്ക്ക് മാറ്റിവച്ച് കുടുംബസമേതം സന്തോഷിക്കാൻ പറ്റുന്ന തരത്തിലുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.

യാത്ര പുറപ്പെടുന്ന സ്‌ഥലത്തിന്റെ വിലാസം: സെന്റ് ജോൺസ് സ്കൂൾ, വുഡ് ഹൗസ് ലൈൻ, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ങ22 9ചണ, മാഞ്ചസ്റ്റർ.