സൗദി ചാവേർ ആക്രമണം; 12 പാക്കിസ്‌ഥാൻ പൗരൻമാർ അറസ്റ്റിൽ
Friday, July 8, 2016 12:51 AM IST
ദുബായ്: സൗദി അറേബ്യയിൽ ജിദ്ദയിലെ യുഎസ് കോൺസുലേറ്റിനു സമീപമുണ്ടായ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് 12 പാക്കിസ്‌ഥാൻ പൗരൻമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരടക്കം 19 പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.

തിങ്കളാഴ്ചയാണ് ചാവേർ ആക്രമണം ഉണ്ടായത്. മദീനയിലെ പ്രവാചക പള്ളി, ദമാമിന് അടുത്ത് ഖത്തീഫിലെ ഷിയാ പള്ളി, ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റ് പരിസരം എന്നിവിടങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്. ഏഴ് പേർ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഒരു ഭീകരവാദ സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.