ഒഐസിസി കുവൈറ്റ് കെ. കരുണാകരന്റെ ജന്മദിനം ആഘോഷിച്ചു
Thursday, July 7, 2016 8:28 AM IST
കുവൈത്ത്: മുൻ കേരള മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിസിന്റെ സമുന്നത നേതാവുമായിരുന്ന ലീഡർ കെ. കരുണാകരന്റെ 98 –ാമത് ജന്മദിനം ആഘോഷിച്ചു.

കേരള സംസ്‌ഥാന കാർഷിക വികസന സമിതി അംഗവും പുറമറ്റം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വർഗീസ് രാജു പുളിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹമീദ് കേളോത്ത് അധ്യക്ഷത വഹിച്ചു. ജോസഫ് മാരാമൺ, പ്രേംസൺ കായംകുളം, ജോയ് ജോൺ തുരുത്തിക്കര, രാജീവ് നടുവിലെമുറി, അനുരുപ് കണ്ണുർ, റോയ് കൈതവന, ബിനോയ് ചന്ദ്രൻ, ഷംസു കൊല്ലം എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ