മെൽബൺ മൈത്രി ഓണം ടിക്കറ്റ് വില്പന ആരംഭിച്ചു
Thursday, July 7, 2016 8:27 AM IST
മെൽബൺ: മെൽബൺ മലയാളികളുടെ ഓണാഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടുള്ള ‘ഓണവില്ല് 2016’ ടിക്കറ്റ് വില്പന കഴിഞ്ഞ ദിവസം ആരംഭിച്ചു.

മെൽബൺ മൈത്രിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 20നാണു വിക്ടോറിയയിലെ ആദ്യ ഓണാഘോഷം നടക്കുന്നത്.

മലയാളി സീനിയേഴ്സ് അസോസിയേഷൻ കോ–ഓർഡിനേറ്റർ ഒ. ഡേവിഡ് ആദ്യ ടിക്കറ്റ് മധുസൂദനൻ നായർക്കു നൽകി ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഇന്ത്യൻ മലയാളി എഡിറ്റർ തിരുവല്ലം ഭാസി, മൈത്രി സെക്രട്ടറി വി. സുനിൽ കുമാർ, ട്രഷറർ ജോർജ് അഗസ്റ്റിൻ, ജോ. സെക്രട്ടറി സജ്‌ഞയ് പരമേശ്വരൻ, അജിത ചിറയിൽ, പ്രസന്നൻ നായർ, സുകുമാരി, വൽത്സല എന്നിവർ പങ്കെടുത്തു.

നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന കലാപരിപാടികൾ, ഓണസദ്യ, വടംവലി മത്സരം എന്നിവയാണ് സ്പ്രിംഗ്വേൽ ടൗൺ ഹാളിൽ ഓണാഘോഷത്തോടെ സംഘടിപ്പിച്ചിരിക്കുന്നത്.

വിവരങ്ങൾക്ക്: 0423462494, 0497863997, 0433147235.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ